മദ്യപിക്കാൻ വിളിച്ചിട്ട് പോകാത്തതിന് യുവാവിനെ മർദിച്ച കേസിൽ പ്രതികൾ അറസ്റ്റിൽ
text_fieldsഅറസ്റ്റിലായ പ്രതികൾ
വിഴിഞ്ഞം: മദ്യപിക്കാൻ വിളിച്ചിട്ട് പോകാത്തതിന്റെ പേരിൽ യുവാവിനെ മർദിച്ച് പരിക്കേൽപിച്ച കേസിലെ പ്രതികളെ അറസ്റ്റ് ചെയ്തു. യുവാവിന്റെ സുഹൃത്തുക്കളായ വെള്ളാർ വാർഡിൽ കൈതവിള ഹരിജൻ കോളനിയിൽ രതീഷ് (39 ), ജിത്തുലാൽ (23) എന്നിവരെയാണ് കോവളം പൊലീസ് അറസ്റ്റ് ചെയ്തത്. വെങ്ങാനൂർ നെല്ലിവിള മേലേതട്ടുവീട്ടിൽ സുഗതരാജിന്റെ മകൻ സ്വരാജിനെയാണ് (24) പ്രതികൾ മർദിച്ചത്. സ്വരാജിന് നട്ടെല്ലിനും കാലിനും പൊട്ടലുണ്ടെന്ന് പൊലീസ് പറഞ്ഞു.
കഴിഞ്ഞ മാസം ഒമ്പതിന് വെള്ളാർ ഭാഗത്തുവെച്ചാണ് സംഭവം. ഇതിനുശേഷം ഒളിവിൽപോയ പ്രതികളെ ഫോർട്ട് അസി. കമീഷണർ എസ്. ഷാജിക്ക് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കോവളം എസ്.എച്ച്.ഒ ബിജോയ്, എസ്.ഐ അനീഷ് കുമാർ, എ.എസ്.ഐ മുനീർ, സുരേന്ദ്രൻ, സി.പി.ഒ സെൽവൻ, നിതിൻ ബാല, സന്തോഷ് എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ കോടതി റിമാൻഡ് ചെയ്തു.

