Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വെട്ടിപ്പരിക്കേൽപിച്ച കേസിലെ പ്രതികൾ പിടിയിൽ
text_fieldsbookmark_border
പ്രതികൾ
വിഴിഞ്ഞം: പുതിയതുറ സ്വദേശിയെ വെട്ടിപ്പരിക്കേൽപിച്ച കേസിലെ പ്രതികളെ കാഞ്ഞിരംകുളം പൊലീസ് അറസ്റ്റ് ചെയ്തു. അടിമലത്തുറ സ്വദേശികളായ ജോൺ ബ്രിട്ടോ (27), ജോൺസൺ (25) എന്നിവരാണ് അറസ്റ്റിലായത്. പുതിയതുറ സ്വദേശിയായ ഡെന്നു എന്നയാളെ വെട്ടിപ്പരിക്കേൽപിച്ച കേസിലാണ് അറസ്റ്റ്.
മറ്റ് പ്രതികൾക്കായുള്ള അന്വേഷണം തുടരുന്നതായും കാഞ്ഞിരംകുളം പൊലീസ് പറഞ്ഞു. കാഞ്ഞിരംകുളം സ്റ്റേഷൻ ഇൻസ്പെക്ടർ അജിചന്ദ്രൻ നായരുടെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ ഇ.എം. സജീർ, ആർ. ടൈറ്റസ്, സിവിൾ പൊലീസ് ഓഫിസറായ വിമൽ രാജ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

