Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightVizhinjamchevron_rightസഹോദരനെ...

സഹോദരനെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് സ്​റ്റേഷന് മുന്നിൽ സഹോദരിയുടെ ആത്മഹത്യശ്രമം

text_fields
bookmark_border
സഹോദരനെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് സ്​റ്റേഷന് മുന്നിൽ സഹോദരിയുടെ ആത്മഹത്യശ്രമം
cancel
camera_alt

image courtesy: istockphoto.com

വി​ഴി​ഞ്ഞം: അ​യ​ൽ​വാ​സി​ക​ൾ ത​മ്മി​ലു​ള്ള സം​ഘ​ർ​ഷ​ത്തി​ൽ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത പ്ര​തി​യെ വി​ട്ടു​കി​ട്ട​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി എ​ത്തി​യ​വ​ർ ​വി​ഴി​ഞ്ഞ​ത്ത് സം​ഘ​ർ​ഷാ​വ​സ്ഥ സൃ​ഷ്്​ടിച്ചു.

പ്ര​തി​ഷേ​ധ​ത്തി​നി​ട​യി​ൽ പ്ര​തി​യു​ടെ സ​ഹോ​ദ​രി ദേ​ഹ​ത്ത് മ​ണ്ണെ​ണ്ണ ഒ​ഴി​ച്ച് ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ച്ച​ത് പ്ര​ശ്നം രൂ​ക്ഷ​മാ​ക്കി. കു​ഴ​ഞ്ഞു വീ​ണ യു​വാ​വിെൻറ മാ​താ​വി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. വി​ഴി​ഞ്ഞം പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത കോ​ട്ട​പ്പു​റം സ്വ​ദേ​ശി ഗ്രി​ഫി​ൻ എ​ന്ന യു​വാ​വി​നെ വി​ട്ടു​കി​ട്ടാ​നാ​യി​രു​ന്നു പ്ര​തി​ഷേ​ധം.

അ​യ​ൽ​വാ​സി​യാ​യ വീ​ട്ട​മ്മ​യു​ടെ പ​രാ​തി​യെ തു​ട​ർ​ന്നാ​യി​രു​ന്നു അ​റ​സ്റ്റ്. ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത​ത് രാ​ഷ്​​ട്രീ​യ പ്രേ​രി​ത​മെ​ന്നാ​രോ​പി​ച്ച് ഒരുവിഭാഗം രം​ഗ​ത്തെ​ത്തി​യ​തോ​ടെ കാ​ര്യ​ങ്ങ​ൾ വ​ഷ​ളാ​യി.

ഫോ​ർ​ട്ട് എ.​സി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള വ​ൻ പൊ​ലീ​സും രം​ഗ​ത്തെ​ത്തി. ഇ​തി​നി​ട​യി​ലാ​ണ് യു​വ​തി​യു​ടെ ആ​ത്മ​ഹ​ത്യാ​ശ്ര​മ​വും മാ​താ​വിെൻറ കു​ഴ​ഞ്ഞു വീ​ഴ​ലും. പ്ര​ശ്നം രൂ​ക്ഷ​മാ​യ​തോ​ടെ പൊ​ലീ​സ് ഫ​യ​ർ​ഫോ​ഴ്സി​നെ വി​വ​ര​മ​റി​യി​ച്ചു. ച​ർ​ച്ച​ക്കൊ​ടു​വി​ൽ പ​രാ​തി​ക്കാ​രി​ക്കെ​തി​രെ​യും കേ​സെ​ടു​ക്കാ​മെ​ന്ന് പൊ​ലീ​സ് അ​റി​യി​ച്ചു.​ഇ​തി​ന് ശേ​ഷം രാ​ത്രി പ​ത്തി​ന് ശേ​ഷം പ്ര​തി​ഷേ​ധ​ക്കാ​ർ പി​രി​ഞ്ഞു പോ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vizhinjamsuicide attempt
News Summary - Sister attempts suicide in front of station demanding release of brother
Next Story