Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightVizhinjamchevron_rightവിഴിഞ്ഞം പൊലീസ്...

വിഴിഞ്ഞം പൊലീസ് സ്റ്റേഷനിൽ കവർച്ച; തൊണ്ടിമുതലായ ബൈക്ക്​ മോഷണം പോയി

text_fields
bookmark_border
vizhinjam station
cancel

വി​ഴി​ഞ്ഞം: വി​ഴി​ഞ്ഞം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ മു​റ്റ​ത്ത് തൊ​ണ്ടി മു​ത​ലാ​യി സൂ​ക്ഷി​ച്ചി​രു​ന്ന ബൈ​ക്ക്​ മോ​ഷ​ണം പോ​യി. മാ​ല​പൊ​ട്ടി​ച്ച കേ​സി​ൽ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ലാ​ണ്​ സ്റ്റേ​ഷ​ൻ വ​ള​പ്പി​ൽ നി​ന്ന് ബൈ​ക്ക്​ ക​വ​ർ​ച്ച ചെ​യ്​​ത​ത്.

സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ളി​ൽ നി​ന്ന്​ മാ​സ്ക് ധ​രി​ച്ച ര​ണ്ട് പേ​രാ​ണ് മോ​ഷ​ണം ന​ട​ത്തി​യ​തെ​ന്ന് ക​ണ്ടെ​ത്തി​യെ​ങ്കി​ലും ആ​ളെ തി​രി​ച്ച​റി​യാ​നാ​യി​ട്ടി​ല്ല. സ്റ്റേ​ഷ​ൻ മു​റ്റ​ത്ത് നി​ന്ന് ഒ​രാ​ൾ ബൈ​ക്ക് ഉ​രു​ട്ടി പു​റ​ത്തേ​ക്ക് പോ​കു​മ്പോ​ൾ മ​റ്റൊ​രാ​ൾ റോ​ഡി​ൽ നി​ന്ന് പ​രി​സ​രം വീ​ക്ഷി​ക്കു​ന്ന​താ​ണ് ദൃ​ശ്യ​ങ്ങ​ളി​ലു​ള്ള​ത്. വി​ഴി​ഞ്ഞം ബ​സ് സ്റ്റാ​ൻ​ഡ് ഭാ​ഗ​ത്തേ​ക്കാ​ണ് ബൈ​ക്ക് കൊ​ണ്ടു​പോ​യ​ത്.

തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ട് ആ​റ് മ​ണി​യോ​ടെ ഉ​ച്ച​ക്ക​ട ജ​ങ്​​ഷ​ന് സ​മീ​പം യു​വ​തി​യു​ടെ മാ​ല​യാ​ണ് യ​മ​ഹ ബൈ​ക്കി​ലെ​ത്തി​യ യു​വാ​വ് പൊ​ട്ടി​ക്കാ​ൻ ശ്ര​മി​ച്ച​ത്. യു​വ​തി​യു​ടെ നി​ല​വി​ളി കേ​ട്ട് നാ​ട്ടു​കാ​ർ ഓ​ടി​ക്കൂ​ടി​യ​തോ​ടെ മോ​ഷ്ടാ​വ്​ ബൈ​ക്ക്​ പു​ന്ന​ക്കു​ളം റോ​ഡി​ലേ​ക്ക് ഓ​ടി​ച്ച് പോ​യെ​ങ്കി​ലും വ​ഴി​യി​ൽ പ​ണി​മു​ട​ക്കി.

നാ​ട്ടു​കാ​ർ പി​ന്തു​ട​രു​ന്ന​ത്​ മ​ന​സി​ലാ​ക്കി​യ​തോ​ടെ ക​ള്ള​ൻ ബൈ​ക്ക് റോ​ഡ​രി​ൽ പൂ​ട്ടി​വ​ച്ച ശേ​ഷം ക​ട​ന്നു. വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ വി​ഴി​ഞ്ഞം പൊ​ലീ​സ് പൂ​ട്ട് ത​ക​ർ​ത്ത് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത ബൈ​ക്ക് സ്റ്റേ​ഷ​നി​ൽ എ​ത്തി​ച്ച് തൊ​ണ്ടി സ്ഥ​ല​ത്ത് സൂ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു.

കേ​സി​ൽ ചൊ​വ്വാ​ഴ്ച രാ​വി​ലെ മ​ഹ​സ​ർ എ​ഴു​താ​നാ​യി നോ​ക്കു​മ്പോ​ഴാ​ണ് ബൈ​ക്ക് ന​ഷ്ട​പ്പെ​ട്ട വി​വ​ര​മ​റി​യു​ന്ന​ത്. തു​ട​ർ​ന്ന് ന​ട​ത്തി​യ സി.​സി.​ടി.​വി പ​രി​ശോ​ധ​ന​യി​ലാ​ണ് ര​ണ്ട് യു​വാ​ക്ക​ൾ വാ​ഹ​നം ക​ട​ത്തി​ക്കൊ​ണ്ടു​പോ​യ​താ​യി തെ​ളി​ഞ്ഞ​ത്. ബൈ​ക്കി​ൽ വ്യാ​ജ ന​മ്പ​ർ പ്ലേ​റ്റ് വെ​ച്ചി​രു​ന്ന​ത് അ​ന്വേ​ഷ​ണ​ത്തി​ന് ത​ട​സ​മാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:robberybike stolenvizhinjam police station
News Summary - Robbery at Vizhinjam Police Station-The bike was stolen
Next Story