Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വളർത്തുനായെ തല്ലിക്കൊന്ന് കടലിലെറിഞ്ഞു; മൂന്നുപേർക്കെതിരെ കേസ്​

text_fields
bookmark_border
dog beaten to death
cancel
camera_alt

നായെ വള്ളത്തി​െൻറ ചൂണ്ടക്കൊളുത്തിൽ കെട്ടിത്തൂക്കിയ നിലയിൽ

വിഴിഞ്ഞം: വീട്ടമ്മയെ കടിച്ച വളർത്തുനായെ തല്ലിക്കൊന്ന് കടലിലെറിഞ്ഞു. സമൂഹമാധ്യമങ്ങളിൽ നായെ കൊല്ലുന്ന രംഗങ്ങൾ പ്രചരിച്ചതോടെ അന്വേഷണം നടത്തിയ വിഴിഞ്ഞം പൊലീസ് പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ മൂന്നുപേർക്കെതിരെ കേസെടുത്തു. അടിമലത്തുറ സ്വദേശികളായ സുനിൽ (22), ശിലുവയ്യൻ (20), പതിനേഴുകാരൻ എന്നിവർക്കെതിരെയാണ് കേസ്​. വിഴിഞ്ഞം അടിമലത്തുറയിൽ കഴിഞ്ഞ 28ന് രാവിലെ 9.30ഒാടെയായിരുന്നു സംഭവം.

അടിമലത്തുറ സ്വദേശി ക്രിസ്തുരാജ​െൻറ ലാബ് ഇനത്തിൽപെട്ട വളർത്തുനായെയാണ് സംഘം കൊന്നത്. ദിവസവും തീരത്തേക്ക് അഴിച്ചുവിടുന്ന നായ ശിലുവയ്യ​െൻറ മാതാവിനെ കടിച്ചതാണ് പ്രകോപനത്തിന്​ കാരണമെന്ന് പൊലീസ് പറഞ്ഞു. മത്സ്യബന്ധന വള്ളത്തിനടിയിൽ വിശ്രമിക്കുകയായിരുന്ന നായെ സംഘം ചൂണ്ടയുടെ കൊളുത്തിൽ ബന്ധിച്ചശേഷം മരക്കഷണങ്ങൾ കൊണ്ട് ആക്രമിച്ചു.

അടിയേറ്റ് ചത്ത നായെ കടലിൽ വലിച്ചെറിഞ്ഞു. ഐ.പി.സി 429, പ്രിവൻഷൻ ഓഫ് ക്രുവൽറ്റി ഓഫ് അനിമൽ II എൽ എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്​. അതേസമയം അയൽവാസികൾ തമ്മിലുള്ള തർക്കമാണ് സംഭവത്തിൽ കലാശിച്ചതെന്നും പറയപ്പെടുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Pet dog beaten to death; Case against three
Next Story