മയക്കുമരുന്നുമായി പിടിയിൽ
text_fieldsഡെനു
വിഴിഞ്ഞം: മയക്കുമരുന്നായ എം.ഡി.എം.എയും വടിവാളുമായി കാറിലെത്തിയ യുവാവിനെ എക്സൈസ് പിടികൂടി. നിരവധി കേസിലെ പ്രതിയായ പുതിയതുറ ഉരിയരിക്കുന്ന് പുരയിടത്തിൽ ഡെനുവിനെയാണ് (31) അറസ്റ്റ് ചെയ്തത്. അഞ്ച് കിലോഗ്രാമിലധികം എം.ഡി.എം.എയും കാറിൽനിന്ന് വടിവാളും കണ്ടെടുത്തു.
വിവരമറിയിച്ചതിനെ തുടർന്ന് കാഞ്ഞിരംകുളം പൊലീസും സ്ഥലത്തെത്തി. വിഴിഞ്ഞം, കാഞ്ഞിരംകുളം സ്റ്റേഷനിൽ ഇയാൾക്കെതിരെ നിരവധി കേസുള്ളതായി കാഞ്ഞിരംകുളം പൊലീസ് പറഞ്ഞു.
എക്സൈസ് ഇൻസ്പെക്ടർ അനിൽകുമാർ, പ്രീവന്റിവ് ഓഫിസർമാരായ ഷാജി, സനൽകുമാർ, സിവിൽ ഓഫിസർമാരായ സ്റ്റീഫൻ, ഉമാപതി, വനിത ഓഫിസർ അനിത എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

