Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightVizhinjamchevron_rightര​ണ്ട​ര വ​യ​സ്സു​ള്ള...

ര​ണ്ട​ര വ​യ​സ്സു​ള്ള കു​ട്ടി​യു​ടെ ഫോ​ട്ടോ ഉ​പ​യോ​ഗി​ച്ച് ചി​കി​ത്സ തട്ടിപ്പിന്​ ശ്രമിച്ചയാൾ അറസ്റ്റിൽ

text_fields
bookmark_border
ര​ണ്ട​ര വ​യ​സ്സു​ള്ള കു​ട്ടി​യു​ടെ ഫോ​ട്ടോ ഉ​പ​യോ​ഗി​ച്ച് ചി​കി​ത്സ തട്ടിപ്പിന്​ ശ്രമിച്ചയാൾ അറസ്റ്റിൽ
cancel

വി​ഴി​ഞ്ഞം: ര​ണ്ട​ര വ​യ​സ്സു​ള്ള കു​ട്ടി​യു​ടെ ഫോ​ട്ടോ ഉ​പ​യോ​ഗി​ച്ച് ചി​കി​ത്സ സ​ഹാ​യം തേ​ടി ത​ട്ടി​പ്പ് ന​ട​ത്താ​ൻ ശ്ര​മി​ച്ച​യാ​ളെ പൂ​വാ​ർ പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു. പ​ഴ​യ​ക​ട പു​റു​ത്തി​വി​ള സ്വീ​റ്റ് ഹോം​വീ​ട്ടി​ൽ അ​ഭി​രാ​ജാ​ണ്​ (25) പി​ടി​യി​ലാ​യ​ത്. ര​ണ്ട് വ​യ​സ്സു​ള്ള കു​ഞ്ഞി​ന് ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തി​ന് ചി​കി​ത്സ​ക്കാ​യി 75 ല​ക്ഷം രൂ​പ വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ഇ​യാ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ സ​ന്ദേ​ശം പ്ര​ച​രി​പ്പി​ച്ച​ത്.

ഇ​തി​നാ​യി പൂ​വാ​ർ സ്വ​ദേ​ശി​യു​ടെ ര​ണ്ട​ര​വ​യ​സ്സു​ള്ള മ​ക​െൻറ ഫോ​ട്ടോ വാ​ട്സ്​​ആ​പ്​ ഗ്രൂ​പ്പി​ൽ​നി​ന്ന് ശേ​ഖ​രി​ച്ച് ഉ​പ​യോ​ഗി​ച്ചു. സ​ഹാ​യം സ്വീ​ക​രി​ക്കാ​നാ​യി സ്വ​ന്തം ബാ​ങ്ക് അ​ക്കൗ​ണ്ട് ന​മ്പ​ർ ത​െ​ന്ന​യാ​ണ് ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത്.

ചി​കി​ത്സാ​സ​ഹാ​യ അ​ഭ്യ​ർ​ഥ​ന വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ച​തോ​ടെ​യാ​ണ് കു​ട്ടി​യു​ടെ വീ​ട്ടു​കാ​ർ വി​വ​ര​മ​റി​ഞ്ഞ​ത്. തു​ട​ർ​ന്ന് കു​ട്ടി​യു​ടെ പി​താ​വ് പൂ​വാ​ർ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. പൊ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് അ​ഭി​രാ​ജ് പി​ടി​യി​ലാ​യ​ത്.

അ​ടു​ത്ത​കാ​ല​ത്ത് ക​ണ്ണൂ​ർ സ്വ​ദേ​ശി​യാ​യ കു​ട്ടി​യു​ടെ ചി​കി​ത്സ സ​ഹാ​യ​മാ​യി 18 കോ​ടി​യോ​ളം രൂ​പ ല​ഭി​ച്ചി​രു​ന്നു. ഇ​താ​ണ് വേ​ഗ​ത്തി​ൽ പ​ണ​മു​ണ്ടാ​ക്കാ​നാ​യി ചി​കി​ത്സാ സ​ഹാ​യ ത​ട്ടി​പ്പ് ന​ട​ത്താ​ൻ പ്രേ​രി​പ്പി​ച്ച​തെ​ന്ന് പ്ര​തി പ​റ​ഞ്ഞ​താ​യി പൊ​ലീ​സ് പ​റ​ഞ്ഞു.

സം​ഭ​വ​ത്തി​ൽ മ​റ്റാ​രെ​ങ്കി​ലും ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ടോ​യെ​ന്ന് അ​ന്വേ​ഷി​ച്ച് വ​രു​ന്ന​താ​യി പൂ​വാ​ർ പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ എ​സ്.​ബി. പ്ര​വീ​ൺ പ​റ​ഞ്ഞു. കോ​ട​തി പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cheating
News Summary - Man arrested for trying to Cheating
Next Story