ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം
text_fieldsറോഡിന്റെ വശമിടിഞ്ഞ് താഴ്ചയിലേക്ക് തലകീഴായി മറിഞ്ഞ മിനിലോറി
വിഴിഞ്ഞം: കുടിവെള്ള പദ്ധതിക്ക് കുഴൽകിണർ കുഴിക്കാൻ വന്ന വാഹനം മറിഞ്ഞു. ഡ്രൈവർ ചാടി രക്ഷപ്പെട്ടു. മന്നോട്ടുകോണം ഊരൂട്ടുവിള ക്ഷേത്രത്തിന് സമീപം ചൊവ്വാഴ്ച രാവിലെയാണ് അപകടം നടന്നത്. അതിയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി ആരംഭിക്കുന്ന കുടിവെള്ള പദ്ധതിക്ക് കുഴൽ കിണർ കുഴിക്കാൻ ഉപകരണവുമായെത്തിയ മിനിലോറിയാണ് അപകടത്തിൽപെട്ടത്.
റോഡിന്റെ വശമിടിഞ്ഞ് താഴ്ചയിലേക്ക് തലകീഴായി മറിയുകയായിരുന്നു. ലോറി മറിയുന്നത് മനസ്സിലാക്കി ഡ്രൈവർ പുറത്തേക്ക് ചാടിയെങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
ലോറി മറിഞ്ഞ ഭാഗത്ത് വീടുണ്ടായിരുന്നെങ്കിലും ലോറി വീടിന്റെ സൺഷെയ്ഡിൽ തട്ടിനിന്നതിനാൽ അത്യാഹിതം ഒഴിവായി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

