Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വിഴിഞ്ഞത്ത് കടലിൽ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി
text_fieldsbookmark_border
മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തുന്നു
വിഴിഞ്ഞം: മത്സ്യബന്ധനത്തിനിടെ എൻജിൻ തകരാറിനെ തുടർന്ന് കടലിൽ കുടുങ്ങിയ വള്ളവും മത്സ്യത്തൊഴിലാളികളെയും മറൈൻ എൻഫോഴ്സ്മെന്റ് രക്ഷപ്പെടുത്തി കരക്കെത്തിച്ചു.
വിഴിഞ്ഞം സ്വദേശി ക്ലീറ്റസിന്റെ ഉടമസ്ഥതയിലുള്ള ഫാത്തിമ മാതാ എന്ന വള്ളമാണ് പുല്ലുവിള ഭാഗത്ത് കടലിൽ കുടുങ്ങിയത്. ആൻഡ്രൂസ് (58), സ്റ്റെർലിങ് (58), തമിഴ്നാട്ടുകാരനായ ബൻസിഗർ (67) എന്നിവരെയാണ് രക്ഷപ്പെടുത്തിയത്.
വള്ളവും കെട്ടിവലിച്ച് കരക്കെത്തിച്ചു. മറൈൻ എൻഫോഴ്സ്മെന്റ് സി.പി.ഒ അനൽകുമാർ, ലൈഫ് ഗാർഡുമാരായ ഷാജഹാൻ, വിത്സൻ എന്നിവരടങ്ങിയ സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്.
Next Story

