Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightVizhinjamchevron_rightകടലിൽ അകപ്പെട്ട...

കടലിൽ അകപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി

text_fields
bookmark_border
കടലിൽ അകപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി
cancel
Listen to this Article

വി​ഴി​ഞ്ഞം: ശ​ക്ത​മാ​യ ക​ട​ൽ ക്ഷോ​ഭ​ത്തെ​യും മു​ന്ന​റി​യി​പ്പു​ക​ളെ​യും അ​വ​ഗ​ണി​ച്ച് മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​യി ക​ട​ലി​ല​ക​പ്പെ​ട്ട മൂ​ന്ന് പേ​രെ കോ​സ്റ്റ​ൽ പൊ​ലീ​സ് ര​ക്ഷ​പ്പെ​ടു​ത്തി. വി​ഴി​ഞ്ഞം സ്വ​ദേ​ശി​ക​ളാ​യ യേ​ശു​ദാ​സ് (48), ജോ​സ​ഫ് (60), തോ​മ​സ് (70) എ​ന്നി​വ​രെ​യാ​ണ് ര​ക്ഷി​ച്ച​ത്.

ബു​ധ​നാ​ഴ്ച പു​ല​ർ​ച്ച മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് വി​ഴി​ഞ്ഞ​ത്തു​നി​ന്ന് പോ​യ​വ​രാ​ണ് വ​ള്ള​ത്തി​ന്‍റെ എ​ൻ​ജി​ൻ ത​ക​രാ​റി​ലാ​യി അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. ക​ര​യി​ലു​ള്ള​വ​രെ വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ന്ന് വി​വ​രം കോ​സ്റ്റ​ൽ പൊ​ലീ​സ് സ്റ്റേ​ഷ​ന് കൈ​മാ​റി.

സി.​ഐ അ​നി​ൽ​കു​മാ​റി​ന്റെ നി​ർ​ദേ​ശ​മ​നു​സ​രി​ച്ച് എ​സ്.​ഐ പ​ത്മ​കു​മാ​ർ, ഗ്രേ​ഡ് എ.​എ​സ്.​ഐ സ​ജു, സി.​പി.​ഒ ജോ​ൺ​പോ​ൾ​രാ​ജ്, കോ​സ്റ്റ​ൽ വാ​ർ​ഡ​ന്മാ​രാ​യ സി​യാ​ദ്, ത​ദ​യൂ​സ്, ബോ​ട്ട് ജീ​വ​ന​ക്കാ​രാ​യ ജ​യ​കു​മാ​ർ, ശ്യാം ​എ​ന്നി​വ​ർ പ​ട്രോ​ൾ ബോ​ട്ടി​ലെ​ത്തി അ​പ​ക​ട​ത്തി​ൽ​പെ​ട്ട മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. ഇ​വ​ർ സ​ഞ്ച​രി​ച്ച വ​ള്ളം കെ​ട്ടി​വ​ലി​ച്ച് വി​ഴി​ഞ്ഞ​ത്ത് ക​ര​ക്കെ​ത്തി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fishermen
News Summary - fishermen rescued
Next Story