വധശ്രമം അടക്കം നിരവധി കേസുകളിലെ പ്രതി പിടിയിൽ
text_fieldsരാഹുൽ രാജ്
വിഴിഞ്ഞം: കാഞ്ഞിരംകുളം, നെയ്യാറ്റിൻകര പൊലീസ് സ്റ്റേഷനുകളിലായി വധശ്രമം അടക്കം നിരവധി കേസുകളിലെ പ്രതിയും പിടികിട്ടാപ്പുള്ളിയുമായ കോട്ടുകാൽ പുത്തളം അമ്പലത്തട്ടുവീട്ടിൽ പൊന്മാൻ രാഹുൽ എന്ന രാഹുൽ രാജിനെ (26) കാഞ്ഞിരംകുളം പൊലീസ് അറസ്റ്റ് ചെയ്തു.
ആറുമാസമായി ഇടുക്കിയിലെ കട്ടപ്പനയിലും തിരുവനന്തപുരത്തെ മലയോരമേഖലയിലുമായി ഒളിവിലായിരുന്നു.
നെയ്യാറ്റിൻകര ഡിവൈ.എസ്.പി അനിൽകുമാർ, കാഞ്ഞിരംകുളം ഇൻസ്പെക്ടർ സുരേഷ്.വി.നായർ, എസ്.ഐമാരായ ഷാജുദീൻ, ഹരിലാൽ, എ.എസ്.ഐ സതികുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

