Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightVizhinjamchevron_rightക്രെയിനുകളുമായി...

ക്രെയിനുകളുമായി ഏഴാമത്തെ കപ്പൽ വിഴിഞ്ഞത്തെത്തി

text_fields
bookmark_border
ship
cancel
camera_alt

വി​ഴി​ഞ്ഞം തു​റ​മു​ഖ​ത്തേ​ക്കു​ള്ള ക്രെ​യി​നു​ക​ളു​മാ​യി ചൈ​ന​യി​ൽ​നി​ന്ന് തി​ങ്ക​ളാ​ഴ്ച​യെ​ത്തി​യ ക​പ്പ​ൽ.

ര​ണ്ട് ഷി​പ്പ് ടു ​ഷോ​ർ ക്രെ​യി​നു​ക​ളും നാ​ല് യാ​ർ​ഡ് ക്രെ​യി​നു​ക​ളു​മാ​ണ് ക​പ്പ​ലി​ലു​ള്ള​ത്

വി​ഴി​ഞ്ഞം: വി​ഴി​ഞ്ഞം അ​ന്താ​രാ​ഷ്ട്ര തു​റ​മു​ഖ നി​ർ​മാ​ണ​ത്തി​നാ​വ​ശ്യ​മാ​യ ക്രെ​യി​നു​ക​ളു​മാ​യി ചൈ​ന​യി​ൽ​നി​ന്നു​ള്ള ഏ​ഴാ​മ​ത്തെ ക​പ്പ​ലും വി​ഴി​ഞ്ഞ​ത്തെ​ത്തി. ര​ണ്ട് കൂ​റ്റ​ൻ ഷി​പ്പ് ടു ​ഷോ​ർ ക്രെ​യി​നു​ക​ളും നാ​ല് യാ​ർ​ഡ് ക്രെ​യി​നു​ക​ളു​മാ​യാ​ണ് ഷെ​ൻ​ഹു​വാ സീ​രീ​സി​ലെ 35 -ാമ​ൻ തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യോ​ടെ വി​ഴി​ഞ്ഞം തു​റ​മു​ഖ​ത്ത് എ​ത്തി​യ​ത്.

രാ​വി​ലെ പു​റം​ക​ട​ലി​ൽ ന​ങ്കൂ​ര​മി​ട്ട ക​പ്പ​ലി​നെ അ​ദാ​നി​യു​ടെ വ​ക ഹൈ​സ്പീ​ഡ് ട​ഗ്ഗാ​യ ഡോ​ൾ​ഫി​നും മ​റ്റ് ര​ണ്ട് ട​ഗ്ഗു​ക​ളും ചേ​ർ​ന്നാ​ണ് തീ​ര​ത്ത​ടു​പ്പി​ച്ച​ത്. തീ​ര​ദേ​ശ പൊ​ലീ​സി​ന്‍റെ പ​ട്രോ​ൾ ബോ​ട്ടും മൂ​ന്ന് വാ​ട​ക വ​ള്ള​ങ്ങ​ളും സു​ര​ക്ഷ​യൊ​രു​ക്കി.

ആ​ദ്യ​ഘ​ട്ട നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി ഒ​ന്നാം ഘ​ട്ട പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​ന​ത്തി​നാ വ​ശ്യ​മാ​യ 32 ക്രെ​യി​നു​ക​ളി​ൽ 27 എ​ണ്ണ​വും എ​ത്തി​ക്ക​ഴി​ഞ്ഞു. ഇ​നി തു​റ​മു​ഖ​ത്തേ​ക്കാ​വ​ശ്യ​മാ​യ അ​ഞ്ച് ക്രെ​യി​നു​ക​ളു​മാ​യി ഷെ​ൻ​ഹു​വ - 34 എ​ന്ന ക​പ്പ​ൽ ചൈ​നീ​സ് തു​റ​മു​ഖ​മാ​യ ഷാം​ങ്ഹാ​യി​ൽ​നി​ന്ന് വി​ഴി​ഞ്ഞം ല​ക്ഷ്യ​മാ​ക്കി യാ​ത്ര ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ഇ​ത് അ​ടു​ത്ത​യാ​ഴ്ച​യോ​ടെ വി​ഴി​ഞ്ഞ​ത്ത് എ​ത്തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Vizhinjam PortTrivandrum NewsShip
News Summary - A seventh ship with cranes arrived at Vizhinjam
Next Story