Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightVizhinjamchevron_rightതമിഴ്​നാട്ടുകാരായ 10...

തമിഴ്​നാട്ടുകാരായ 10 മത്സ്യത്തൊഴിലാളികളെ പൂവാറിൽ രക്ഷിച്ചു

text_fields
bookmark_border
rescued
cancel
camera_alt

മത്സ്യത്തൊഴിലാളികൾക്കൊപ്പം തീരദേശ പോലീസ്​

വി​ഴി​ഞ്ഞം: എ​ൻ​ജി​ൻ ത​ക​രാ​റി​ലാ​യി അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ ട്രോ​ള​ർ ബോ​ട്ടി​നും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളാ​യ പ​ത്ത് ത​മി​ഴ്നാ​ട്ടു​കാ​ർ​ക്കും പൂ​വാ​ർ തീ​ര​ദേ​ശ പൊ​ലീ​സി​ന്റെ അ​വ​സ​രോ​ചി​ത​മാ​യ ഇ​ട​പെ​ട​ൽ ര​ക്ഷ​യാ​യി. തീ​ര​ത്തേ​ക്ക് ഇ​ടി​ച്ച് ക​യ​റാ​ൻ തു​ട​ങ്ങി​യ ട്രോ​ള​ർ ബോ​ട്ടി​നെ​യും അ​തി​ലെ തൊ​ഴി​ലാ​ളി​ക​ളെ​യും വ​ൻ അ​പ​ക​ട​ത്തി​ൽ​നി​ന്ന് ര​ക്ഷി​ക്കാ​ൻ തീ​ര​ദേ​ശ പൊ​ലീ​സും കോ​സ്റ്റ​ൽ വാ​ർ​ഡ​ന്മാ​രും ഏ​റെ പ​ണി​പ്പെ​ട്ടു.

ഇ​ന്ന​ലെ രാ​വി​ലെ പ​തി​നൊ​ന്നോ​ടെ​യാ​ണ് പൂ​വാ​ർ തീ​ര​ത്തി​ന് ക​ഷ്ടി​ച്ച് 250 മീ​റ്റ​ർ മാ​ത്രം ഉ​ള്ളി​ലാ​യി ബോ​ട്ട് തി​ര​യി​ൽ​പെ​ട്ട് ആ​ടി​യു​ല​യു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പെ​ട്ട​ത്. പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​യെ അ​വ​ഗ​ണി​ച്ച് മ​റ്റൊ​രു ബോ​ട്ടി​ൽ ട്രാ​ള​ർ ബോ​ട്ടി​ന​ടു​ത്ത് എ​ത്തി കാ​ര്യ​ങ്ങ​ൾ തി​ര​ക്കി​യ കോ​സ്റ്റ​ൽ വാ​ർ​ഡ​ൻ​മാ​ർ​ക്ക് അ​പ​ക​ടാ​വ​സ്ഥ മ​ന​സ്സി​ലാ​യി. ഉ​ട​ൻ ത​ന്നെ പൂ​വാ​ർ ഫി​ഷ് ലാ​ൻ​ഡി​ങ്​ സെ​ന്റ​റി​ൽ നി​ന്ന് ആ​റ് ന​ങ്കൂ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ച തീ​ര​ദേ​ശ പൊ​ലീ​സ് അ​തു​മാ​യി ക​ട​ലി​ലേ​ക്ക് തി​രി​ച്ചു.

അ​വ​ശ​രാ​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്കു​ള്ള ഭ​ക്ഷ​ണ​വും വെ​ള്ള​വും എ​ത്തി​ച്ച് ന​ൽ​കി​യ ശേ​ഷം ​െതാ​ഴി​ലാ​ളി​ക​ളെ ക​ര​ക്കെ​ത്തി​ച്ചു. ക​ന്യാ​കു​മാ​രി മു​ട്ടം സ്വ​ദേ​ശി പ​നി​ദാ​സ​ന്റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഷാ​നി​യ എ​ന്ന ട്രോ​ള​റാ​ണ് അ​പ​ക​ട​ത്തി​ൽ​നി​ന്ന് ക​ഷ്ടി​ച്ച് ര​ക്ഷ​പ്പെ​ട്ട​ത്. നാ​ല് ദി​വ​സം മു​മ്പാ​ണ് പ​ത്തം​ഗ സം​ഘ​വു​മാ​യി മു​ട്ടം ഹാ​ർ​ബ​റി​ൽ നി​ന്ന് ബോ​ട്ട് ഉ​ൾ​ക്ക​ട​ലി​ലേ​ക്ക് തി​രി​ച്ച​ത്.

മൂ​ന്നു​ദി​വ​സം മു​മ്പ്​ എ​ൻ​ജി​ൻ ത​ക​രാ​റി​ലാ​യ​തി​നെ തു​ട​ർ​ന്ന് ബോ​ട്ട് ല​ക്ഷ്യ​മി​ല്ലാ​തെ ഒ​ഴു​കി. ഇ​തി​നി​ട​യി​ൽ വ​യ​ർ​ലെ​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള സം​വി​ധാ​ന​ങ്ങ​ളും ത​ക​രാ​റി​ലാ​യി. അ​തോ​ടെ ര​ക്ഷ​ക്കാ​യി അ​പേ​ക്ഷി​ക്കാ​നു​ള്ള മാ​ർ​ഗ​ങ്ങ​ളും അ​ട​ഞ്ഞു.

കാ​റ്റും ക​ട​ൽ​ക്ഷോ​ഭ​വും കാ​ര​ണം കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ക​ഴി​ഞ്ഞ ര​ണ്ടു​ദി​വ​സ​മാ​യി വ​ള്ള​മി​റ​ക്കാ​ത്ത​തി​നാ​ൽ അ​ല​ഞ്ഞ് തി​രി​ഞ്ഞ ഇ​വ​രു​ടെ അ​വ​സ്ഥ ആ​രും അ​റി​ഞ്ഞ​തു​മി​ല്ല.

തൂത്തുക്കുടി കടലിൽ വീണ് മൂന്ന് മത്സ്യത്തൊഴിലാളികളെ കാണാതായി

നാ​ഗ​ർ​കോ​വി​ൽ: തൂ​ത്തു​ക്കു​ടി ക​ട​ലി​ൽ മ​ണ​പ്പാ​ടു​നി​ന്ന് മു​പ്പ​ത് നോ​ട്ടി​ക്ക​ൽ മൈ​ൽ ദൂ​ര​ത്തി​ൽ മ​ത്സ്യ​ബ​ന്ധ​നം ക​ഴി​ഞ്ഞ് മ​ട​ങ്ങു​ന്ന​തി​നി​ട​യി​ൽ യ​ന്ത്ര​വ​ത്​​കൃ​ത ബോ​ട്ട് മു​ങ്ങി കു​ള​ച്ച​ൽ സ്വ​ദേ​ശി​ക​ളാ​യ മൂ​ന്ന് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ കാ​ണാ​താ​യി. കു​ള​ച്ച​ൽ സ്വ​ദേ​ശി​ക​ളാ​യ ആ​ന്റോ (47), ആ​രോ​ഗ്യം (30), കൊ​ട്ടി​ൽ​പ്പാ​ട് സ്വ​ദേ​ശി പ​യ​സ് (54) എ​ന്നി​വ​രെ​യാ​ണ് കാ​ണാ​താ​യ​ത്.

ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന 13 പേ​രെ മ​റ്റൊ​രു ബോ​ട്ടി​ൽ ഉ​ണ്ടാ​യി​രു​ന്ന മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ര​ക്ഷ​പ്പെ​ടു​ത്തി ക​ര​യി​ലെ​ത്തി​ച്ചു. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ആ​റ​ര​യോ​ടെ​യാ​ണ് ബോ​ട്ട് മു​ങ്ങി​യ​ത്. അ​പ​ക​ട​ത്തി​ൽ​പെ​ട്ട​വ​രു​ടെ വീ​ടു​ക​ൾ മ​ന്ത്രി മ​നോ ത​ങ്ക​രാ​ജ്, എം.​എ​ൽ എ ​ജെ.​ജി. പ്രി​ൻ​സ് തു​ട​ങ്ങി​യ​വ​ർ സ​ന്ദ​ർ​ശി​ച്ചു. വെ​ള്ളി​യാ​ഴ്ച കു​ള​ച്ച​ൽ ഭാ​ഗ​ത്തു​നി​ന്ന് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ൽ​നി​ന്ന്​ വി​ട്ടു​നി​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FishermenRescuedTrivandrum news
News Summary - 10 Tamil Nadu fishermen were rescued in Poovar
Next Story