‘വിഴിഞ്ഞം കേരളത്തിന്റെ സമ്പദ് വ്യവസ്ഥയിൽ കുതിപ്പുണ്ടാക്കും’
text_fieldsതിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതി കേരളത്തിന്റെ സമ്പദ് വ്യവസ്ഥയിൽ വൻ കുതിപ്പുണ്ടാക്കുമെന്നും 20 വർഷത്തിനപ്പുറം കേരളം സിംഗപ്പൂരിനോട് കിടപിടിക്കത്തക്കവിധമുള്ള തുറമുഖ നഗരമായി മാറുമെന്നും എൻ.കെ. പ്രേമചന്ദ്രൻ എം.പി.
ട്രിവാൻഡ്രം ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെ നേതൃത്വത്തിൽ ‘വിഴിഞ്ഞവും കേരളത്തിന്റെ ഭാവി സമ്പദ് വ്യവസ്ഥയും’ സംവാദത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
28നും 29നും ഹയാത്ത് റീജൻസിയിൽ നടക്കുന്ന വിഴിഞ്ഞം കോൺക്ലേവ് 2025, ആഗോള നിക്ഷേപക ഉച്ചകോടിക്ക് മുന്നോടിയായായിരുന്നു പരിപാടി. വി.കെ. മാത്യൂസ്, സംസ്ഥാന ആസൂത്രണ ബോർഡ് മുൻ അംഗം കെ.എൻ. ഹരിലാൽ, ട്രിവാൻഡ്രം ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി പ്രസിഡന്റ് എസ്.എൻ. രഘുചന്ദ്രൻ നായർ, വൈസ് പ്രസിഡന്റ് സുരേഷ് മാത്യു, സെക്രട്ടറി എബ്രഹാം തോമസ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

