വീട്ടിൽ കയറി അക്രമം: കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിൽ
text_fieldsതിരുവനന്തപുരം: കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറിയുടെ നേതൃത്വത്തിൽ കോൺഗ്രസ് വാർഡ് പ്രസിഡൻറിനെയും ഭാര്യയെയും വീട്ടിൽകയറി ആക്രമിച്ച കേസിൽ കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിൽ. പാളയം ബ്ലോക്ക് ജനറൽ സെക്രട്ടറി രാഗേഷ് കുമാർ, ഇയാളുടെ സഹോദരനും യൂത്ത് കോൺഗ്രസ് യൂനിറ്റ് പ്രസിഡൻറുമായ രഞ്ജിത്ത് കുമാർ എന്നിവരാണ് അറസ്റ്റിലായത്. കോർപറേഷൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാമചന്ദ്രൻ നായർ ഡി.സി.സിക്ക് നൽകിയ പരാതിയാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് പറയുന്നു. രാമചന്ദ്രൻ നായരുടെ ഏഴുമാസം ഗർഭിണിയായ ഭാര്യ സരിതയെയും സംഘം ആക്രമിച്ചിരുന്നു. ഇവർ എസ്.എ.ടി ആശുപത്രിയിൽ ചികിത്സയിലാണ്. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.

