യുവതിക്കുനേരെ ലൈംഗികാതിക്രമം: പ്രതി അറസ്റ്റിൽ
text_fieldsടൈറ്റസ്
തിരുവനന്തപുരം: പാളയം സാഫല്യം കോംപ്ലക്സിന് മുൻവശത്ത് യുവതിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ പ്രതിയെ പൊലീസ് പിടികൂടി. കരുംകുളം പുതിയതുറ ഉരിയരികുന്ന് വീട്ടിൽ ടൈറ്റസിനെയാണ്(30) കേൻറാൺമെൻറ് പൊലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച വൈകുന്നേരം നാലിനാണ് സംഭവം നടന്നത്. പാളയം സാഫല്യം കോംപ്ലക്സിന് മുൻവശം റോഡിലൂടെ നടന്നുപോവുകയായിരുന്ന യുവതിയെ പ്രതി കയറിപ്പിടിക്കുകയും ബലം പ്രയോഗിച്ച് ലൈംഗികാതിക്രമം നടത്തുകയുമായിരുന്നു. ഇയാൾ സമാനസ്വഭാവമുള്ള കേസുകളിൽ മുമ്പും പ്രതിയായിട്ടുണ്ട്. കേൻറാൺമെൻറ് എസ്.എച്ച്.ഒ ഷാഫി ബി.എം, എസ്.ഐമാരായ സഞ്ജു ജോസഫ്, ദിലിജിത്ത്, സി.പി.ഒമാരായ വിനോദ്, പ്രവീൺ, ഷൈജു, നസീറ എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

