കരമടക്കാന്‍ 10,000 രൂപ കൈക്കൂലി; വില്ലേജ് അസിസ്റ്റൻറ് പിടിയില്‍
text_fieldsRepresentative Image
തിരുവനന്തപുരം: െകെക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് അസിസ്റ്റൻറിനെ വിജിലന്‍സ് പിടികൂടി. വട്ടിയൂര്‍ക്കാവ് വില്ലേജ് ഓഫിസിലെ വില്ലേജ് അസിസ്റ്റൻറ് മാത്യുവിനെയാണ് 10,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പിടികൂടിയത്. ഭൂമിയുടെ കരമടക്കാന്‍ വന്ന സ്ത്രീയോടാണ് മാത്യു കൈക്കൂലി ആവശ്യപ്പെട്ടത്.
വ്യാപാരസ്ഥാപനത്തില്‍ ജോലിക്ക് നില്ക്കുന്ന ഇവരുടെ പേരിലുള്ള മൂന്നു സെൻറ് ഭൂമിക്ക് വര്‍ഷങ്ങളായി കരം ഒടുക്കിയിട്ടില്ല. വില്ലേജ് അസി. കൈക്കൂലി ആവശ്യപ്പെട്ട വിവരം പരാതിക്കാരി വിജിലന്‍സിനെ അറിയിക്കുകയായിരുന്നു. കൈക്കൂലി പണവുമായി പല സ്ഥലങ്ങളിലെത്താന്‍ വില്ലേജ് അസിസ്റ്റൻറ് ആവശ്യപ്പെട്ടു. ഒടുവില്‍ പേരൂര്ക്കടയില്െവച്ച് കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് പിടികൂടുകയായിരുന്നു.

