Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightജാഗ്രതയില്ലാതെ...

ജാഗ്രതയില്ലാതെ ജാഗ്രതസമിതികള്‍

text_fields
bookmark_border
women and children protection
cancel

അമ്പലത്തറ: കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും നേരയുള്ള അതിക്രമങ്ങളും കുട്ടികള്‍ക്കിടയില്‍ വർധിച്ചുവരുന്ന ലഹരി ഉപയോഗവും തടയാൻ രൂപവത്കരിച്ച ജാഗ്രതസമിതികളുടെ പ്രവർത്തനം ജില്ലയില്‍ അവതാളത്തിൽ. ജില്ലയില്‍ പല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കീഴിലും ഇതുവരെയും രൂപവത്കരിച്ചിട്ടുപോലുമില്ല.

സര്‍ക്കാര്‍ തലത്തില്‍ പുതിയ ലഹരിവിരുദ്ധ പ്രഖ്യാപനങ്ങള്‍ വീണ്ടും എത്തുമ്പോൾ ജാഗ്രത സമിതികള്‍ കൂടുതൽ ശക്തമാക്കേണ്ടതിന്‍റെ പ്രാധാന്യം വർധിക്കുകയാണ്. കുടുംബശ്രീ അംഗങ്ങളെ കൂടി ചേർത്താൽ കുട്ടികളെ രക്ഷിക്കാം.

തദ്ദേശ സ്ഥാപനങ്ങളിലെ പഞ്ചായത്ത് പ്രസിഡന്‍റുമാര്‍ ചെയര്‍മാനും ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ കണ്‍വീനറും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷര്‍, പൊലീസ് ഉദ്യോഗസ്ഥര്‍, കുടുംബശ്രീ, സി.ഡി.എസ് ചെയര്‍പേഴ്സണ്‍, ഡോക്ടര്‍മാര്‍, വനിതാ വക്കീല്‍, പട്ടികജാതി വനിതാ മെംബര്‍മാര്‍, സാമൂഹിക പ്രവര്‍ത്തക തുടങ്ങിയവരുള്‍ക്കൊള്ളുന്നതാണ് ജാഗ്രത സമിതികള്‍ രൂപവത്കരിക്കാനായി സര്‍ക്കാര്‍ നിശ്ചയിച്ചുനല്‍കിയ ഘടന.

ഇത്തരത്തില്‍ രൂപീകൃതമാകുന്ന ജാഗ്രത സമിതികളെ സഹായിക്കാന്‍ പ്രത്യേകം നിയമസഹായസമിതി രൂപവത്കരിക്കാനും നിര്‍ദേശം നല്‍കിയിരുന്നു.

  • 2007ലാണ് കേരള വനിത കമീഷന്‍റെ നേതൃത്വത്തില്‍ തദ്ദേശ ഭരണ സ്ഥാപനങ്ങളില്‍ ജാഗ്രത സമതികള്‍ രൂപവത്കരിക്കുന്നതിനുള്ള നിര്‍ദേശം എത്തിയത്.
  • വനിത കമീഷന്‍, ജില്ല തലജാഗ്രത സമിതികള്‍, തദ്ദേശ സ്ഥാപനതല ജാഗ്രത സമിതി, വാര്‍ഡ് തല ജാഗ്രത സമിതി എന്ന തരത്തിലായിരുന്നു ഇതിന്‍റെ പ്രവര്‍ത്തന ഘടന.
  • എല്ലാമാസവും ഒരുതവണ സമിതികള്‍ യോഗംചേരണം.
  • പരാതികളും നിര്‍ദേശങ്ങളും കൈകാര്യം ചെയ്യണം.
  • അതാത് വകുപ്പുകളെ അറിയിക്കണം.
  • പ്രശ്നങ്ങള്‍ക്ക് രഹസ്യമായി വേഗത്തില്‍ പരിഹാരം ഉണ്ടാക്കണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:childrenprotectionwomenVigilance Committee
News Summary - Vigilance committees formed to prevent violence against children and women and the increasing use of drugs among children are not active
Next Story