എം.ഡി.എം.എയുമായി യുവാക്കൾ അറസ്റ്റിൽ
text_fieldsഎക്സൈസ് അറസ്റ്റ് ചെയ്ത
പ്രതികള്‍
വെഞ്ഞാറമൂട്: വാമനപുരം എക്സൈസ് അധികൃതര്‍ നടത്തിയ പരിശോധനയില്‍ 1.5 ഗ്രാം എം.ഡി.എം.എയുമായി രണ്ട് യുവാക്കള്‍ അറസ്റ്റില്‍. കൊല്ലം കോട്ടപ്പുറം മണിയന്‍കുളം കോങ്ങാല്‍ റോഷന് വീട്ടില്‍ ഹമീദ് (21), പരവൂര്‍ കോങ്ങാല്‍ സ്വദേശി ജാഫര്‍ ഖാന് (23) എന്നിവരാണ് അറസ്റ്റിലായത്.
വെഞ്ഞാറമൂട് ഭാഗത്ത് വിതരണം ചെയ്യുന്നതിനായി രണ്ട് യുവാക്കള്‍ വാഹനത്തിലെത്തുന്നുെണ്ടന്ന് എക്സൈസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ വാഹന പരിശോധക്കിടെ ഇരുവരും സഞ്ചരിച്ചിരുന്ന സ്കൂട്ടര്‍ പരിശോധിച്ചപ്പോള്‍ എം.ഡി.എം.എ കണ്ടെത്തുകയും ഇരുവരെയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.
എക്സൈസ് ഇന്‍സ്പെക്ടര്‍ ജി. മോഹന്‍കുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തി പ്രതികളെ കോടതിയില്‍ ഹാജരാക്കി.