വെഞ്ഞാറമൂട്: ആറുവയസ്സുകാരിയായ മകളെ ഉപേക്ഷിച്ചുപോയ യുവതി കാമുകനൊപ്പം അറസ്റ്റിലായി. പിരപ്പന്‍കോട് മാണിക്കല്‍ കുതിരകുളം ഗാന്ധി നഗര്‍ രശ്മി ഭവനില്‍ രശ്മി (23), കടയ്ക്കാവൂര്‍ ആനത്തലവട്ടം കെ.എസ്. നിവാസില്‍ ഹരീഷ് (23) എന്നിവരാണ് അറസ്റ്റിലായത്.
യുവതിയുടെ ഭര്‍ത്താവ് നൽകിയ പരാതിയെ തുടര്‍ന്നാണ് നടപടി. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കുട്ടിയെ ഉപേക്ഷിച്ച് യുവതി കാമുകനൊപ്പം പോയത്. അടുത്ത ദിവസം യുവതിയുടെ ഭര്‍ത്താവ് വെഞ്ഞാറമൂട് പൊലീസില്‍ പരാതി നൽകി.
ഇതിെൻറ അടിസ്ഥാനത്തില്‍ കേസെടുത്ത പൊലീസ് തിങ്കളാഴ്ച വൈകീട്ട് വെഞ്ഞാറമൂട് ബസ് സ്റ്റാൻഡില്‍നിന്നും ഇരുവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. നെടുമങ്ങാട് കോടതിയില്‍ ഹാജരാക്കി.