Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightVenjaramooduchevron_rightവെഞ്ഞാറമൂട്...

വെഞ്ഞാറമൂട് ഇരട്ടക്കൊല; പ്രതികളുമായി പൊലീസ് തെളിവെടുപ്പാരംഭിച്ചു

text_fields
bookmark_border
വെഞ്ഞാറമൂട് ഇരട്ടക്കൊല; പ്രതികളുമായി പൊലീസ് തെളിവെടുപ്പാരംഭിച്ചു
cancel

വെ​ഞ്ഞാ​റ​മൂ​ട്: ഡി.​വൈ.​എ​ഫ്.​ഐ പ്ര​വ​ര്‍ത്ത​ക​രാ​യ മി​ഥി​ലാ​ജി​നെ​യും ഹ​ഖ് മു​ഹ​മ്മ​ദി​നെ​യും തി​രു​വോ​ണ​ത്ത​ലേ​ന്ന് രാ​ത്രി വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ ക​സ്​​റ്റ​ഡി​യി​ല്‍ വാ​ങ്ങി​യ പ്ര​തി​ക​ളു​മാ​യി പൊ​ലീ​സ് തെ​ളി​വെ​ടു​പ്പ് ആ​രം​ഭി​ച്ചു. അ​ജി​ത്, ന​ജീ​ബ്, സ​തി​കു​മാ​ര്‍, ഷ​ജി​ത്ത് എ​ന്നി​വ​രു​മാ​യാ​ണ് ബു​ധ​നാ​ഴ്ച ഇ​വ​രു​ടെ വീ​ടു​ക​ളി​ലും ഗൂ​ഢാ​ലോ​ച​ന ന​ട​ന്നെ​ന്ന് പ​റ​യ​പ്പെ​ടു​ന്ന ഫാം​ഹൗ​സി​ലും തെ​ളി​വെ​ടു​പ്പ് ന​ട​ത്തി​യ​ത്.

ആ​റ്റി​ങ്ങ​ല്‍ ഡി​വൈ.​എ​സ്.​പി എ​സ്.​വൈ. സു​രേ​ഷി​െൻറ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു തെ​ളി​വെ​ടു​പ്പ്. വ​രും ദി​വ​സ​ങ്ങ​ളി​ല്‍ ബാ​ക്കി​യു​ള്ള പ്ര​തി​ക​ളു​മാ​യു​ള്ള തെ​ളി​വെ​ടു​പ്പും ന​ട​ക്കും. കേ​സി​ല്‍ നേ​രി​ട്ടി​ട​പെ​ട്ട​വ​രും പ്ര​തി​ക​ളെ സ​ഹാ​യി​ച്ച​വ​രും ഉ​ൾ​പ്പെ​ടെ ഒ​മ്പ​ത് പേ​രെ​യാ​ണ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.ഇ​തി​ല്‍ ഷ​ജി​ത്, ന​ജീ​ബ്, അ​ജി​ത്, സ​തി​മോ​ന്‍, സ​ജീ​വ്, സ​ന​ല്‍, പ്രീ​ജ എ​ന്നി​വ​രെ​യാ​ണ് കോ​ട​തി​യി​ല്‍നി​ന്ന്​ ചോ​ദ്യം ചെ​യ്യ​ലി​നാ​യി പൊ​ലീ​സ് ക​സ്​​റ്റ​ഡി​യി​ല്‍ വാ​ങ്ങി​യ​ത്.

ഇ​തി​ല്‍ സ​ന​ലി​ന് നെ​ഞ്ച​ു​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട​തി​നെ​തു​ട​ര്‍ന്ന് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. ചോ​ദ്യം ചെ​യ്ത​തി​ല്‍നി​ന്ന്​ സം​ഭ​വ​ത്തി​ല്‍ കൂ​ടു​ത​ല്‍ പേ​ര്‍ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്ന വി​വ​രം പൊ​ലീ​സി​ന്​ ല​ഭി​ച്ച​താ​യാ​ണ് സൂ​ച​ന. കേ​സി​ല്‍ കൂ​ടു​ത​ല്‍ അ​റ​സ്​​റ്റ്​ ഉ​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത​യും ത​ള്ളി​ക്ക​ള​യാ​നാ​കി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:policevenjaramood murder
Next Story