മരം മുറിച്ചുകടത്തിയ സംഭവം: വനം വകുപ്പ് ഉദ്യോഗസ്ഥര്‍ തെളിവെടുത്തു
text_fieldsതണ്ട്രാംപൊയ്കക്ക് സമീപം അയിലൂര്‍ക്കോണത്ത് പുറമ്പോക്ക് ഭൂമിയില്‍ നിന്നും മരങ്ങള്‍ മുറിച്ചുമാറ്റിയെന്ന പരാതിയില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തെളിവെടുപ്പ് നടത്തുന്നു
വെഞ്ഞാറമൂട്: പുറമ്പോക്ക് ഭൂമിയില്‍ നിന്ന് മരം മുറിച്ചുകടത്തിയതുമായി ബന്ധപ്പെട്ട് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തെളിവെടുപ്പ് നടത്തി. തണ്ട്രാംപൊയ്കക്ക് സമീപം അയിലൂര്‍ക്കോണത്തുള്ള പുറമ്പോക്ക് ഭൂമിയില്‍ നിന്നാണ് മരങ്ങള്‍ മുറിച്ചുകടത്തിയത്. 14ഓളം തേക്കും ആഞ്ഞിലിയുമുൾപ്പെടെയുള്ള മരങ്ങള്‍ മുറിച്ചുമാറ്റിയെന്ന് കാണിച്ച് നാട്ടുകാര്‍ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി.
സ്ഥലത്തെത്തിയ പാലോട് പാലോട് േറഞ്ചിലെ ഉദ്യോഗസ്ഥര്‍ സ്വകാര്യവ്യക്തിയുടെ വീട്ടിലും ഇദ്ദേഹത്തിെൻറ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിലുമെത്തിയാണ് തെളിവെടുത്തത്.
സംഭവസ്ഥലത്തെത്തി മുറിച്ചുമാറ്റിയ മരങ്ങളുടെ കുറ്റികള്‍ അളന്നുതിട്ടപ്പെടുത്തുകയും ചെയ്തു. കുറച്ച് മരങ്ങളുടെ കുറ്റികള്‍ മണ്ണുമാന്തികൊണ്ട് പുറത്തേക്കെടുത്ത് സ്ഥലത്തുനിന്ന് നീക്കം ചെയ്തതായും അന്വേഷണസംഘം കണ്ടെത്തിയതായി അറിയുന്നു.