കാറുകള്‍ കൂട്ടിയിടിച്ച് മൂന്നുപേര്‍ക്ക് പരിക്ക്
text_fieldsവേളാവൂരില്‍ കൂട്ടിയിടിച്ച കാറുകളുടെ മുന്‍വശം തകര്‍ന്ന നിലയില്‍
വെഞ്ഞാറമൂട്: കാറുകള്‍ കൂട്ടിയിടിച്ച് മൂന്നുപേര്‍ക്ക് പരിക്ക്. അപകടത്തില്‍പെട്ട കാറുകളിലൊന്നിലെ യാത്രക്കാരായ കൊട്ടാരക്കര സ്വദേശി സതീഷ്കുമാര്‍ (49), അടൂര്‍ സ്വദേശി വിഷ്ണു സോമന് (30), മറ്റൊരു കാറിലെ യാത്രക്കാരിയായ എം.ബി.ബി.എസ് വിദ്യാര്‍ഥി തിരുവനന്തപുരം സ്വദേശി സ്റ്റെഫി ജോയ് (22) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
തിങ്കളാഴ്ച രാവിലെ 8.30ന് തൈക്കാട് പോത്തന്‍കോട് ബൈപാസില്‍ വേളാവൂരിനു സമീപമായിരുന്നു അപകടം. എതിര് ദിശയില്‍ സഞ്ചരിക്കുകയായിരുന്ന വാഹനങ്ങളാണ് കൂട്ടിയിടിച്ചത്. അപകടത്തില്‍ ഇരു കാറുകളുടെയും മുന്‍വശം പൂര്‍ണമായും തകര്‍ന്നു. കാറില്‍ കുടുങ്ങിയവരെ വെഞ്ഞാറമൂട് അഗ്നിശമന സേനയെത്തി രക്ഷാ പ്രവര്‍ത്തനം നടത്തി വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.