വെഞ്ഞാറമൂട്ടിലെ മോഷണ പരമ്പര; ഒരാള്‍ അറസ്റ്റില്‍
text_fieldsവെഞ്ഞാറമൂട്: അടുത്തടുത്ത ദിവസങ്ങളില്‍ വെഞ്ഞാറമൂട്ടില്‍ നടന്ന മോഷണ പരമ്പരയിലെ പ്രതികളിലൊരാളെ വെഞ്ഞാറമൂട് പൊലീസ് അറസ്റ്റ് ചെയ്തു. മാങ്കോട് ചിതറ ഇരപ്പില്‍ സലീന മന്‍സിലില്‍ അദിന് ഷാ (അക്കു-26) ആണ് അറസ്റ്റിലായത്. ഈ കേസുകളിലെ കൂട്ടുപ്രതികളായ മറ്റ് നാലുപേരെ വേറെ ചില കേസുകളില്‍ കഴിഞ്ഞദിവസം ആര്യനാട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
മണലിമുക്ക് സ്വദേശി റിയാസിെൻറ തണ്ട്രാംപൊയ്കയിലുള്ള സിറ്റിസണ്‍ യൂസ്ഡ് കാര്‍ എന്ന സ്ഥാപനത്തില്‍ നിന്ന് ഒരു പോളോ കാറും, 44,000 രൂപയും ഉദിമൂട് രാജേഷ് ഭവനില്‍ മണിയെൻറ ഉടമസ്ഥതയില്‍ തണ്ട്രാംപൊയ്കയില്‍ തന്നെയുള്ള കൃപാ ഗാരേജില്‍ നിന്നും ഒരു മാരുതി സ്വിഫ്റ്റ് കാറും ആറായിരും രൂപയും കാവറ ധന്യാ ഭവനില്‍ സുരേഷ് ബാബുവിെൻറ ഉടമസ്ഥതയില്‍ വെഞ്ഞാറമൂട്ടിലുള്ള ബ്രിസ് ബേക്കറിയില്‍ നിന്നും 2000 രൂപയും 4000 രൂപയുടെ സാധനങ്ങളുമാണ് മേയ് നാലിനും ഏഴിനും ഇടയിലുള്ള ദിവസങ്ങളില്‍ അദിന് ഷാ ഉൾപ്പെട്ട സംഘം മോഷ്ടിച്ചത്.
കൊല്ലം, തിരുവനന്തപുരം ജില്ലകളിെല വിവിധ പൊലീസ് സ്റ്റേഷകളിലായി രണ്ട് ഡസനിലധികം കേസുകളിലെ പ്രതിയാണ് അദിന് ഷാ എന്ന് പൊലീസ് പറയുന്നു. ആറ്റിങ്ങള്‍ ഡിവൈ.എസ്.പിയുടെ നിർദേശാനുസരണം വെഞ്ഞാറമൂട് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ രതീഷ്, എസ.ഐ സുജിത് ജി. നായര്‍, എ.എസ്.ഐ ഷാജു, സി.പി.ഒമാരായ മഹേഷ്, ഉമേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. തുടര്‍ന്ന് നടന്ന ചോദ്യംചെയ്യലില്‍ കുറ്റം സമ്മതിച്ച പ്രതിയെ നെടുമങ്ങാട് കോടതിയില്‍ ഹാജരാക്കി.