Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightVenjaramooduchevron_rightവെ​ഞ്ഞാ​റ​മൂ​ട്ടി​ല്‍...

വെ​ഞ്ഞാ​റ​മൂ​ട്ടി​ല്‍ ര​ണ്ടി​ട​ത്ത് മോ​ഷ​ണം: 17 മൊ​ബൈ​ല്‍ ഫോ​ണു​ക​ളും 6,500 രൂ​പ​യും ക​വ​ർ​ന്നു

text_fields
bookmark_border
വെ​ഞ്ഞാ​റ​മൂ​ട്ടി​ല്‍ ര​ണ്ടി​ട​ത്ത് മോ​ഷ​ണം: 17 മൊ​ബൈ​ല്‍ ഫോ​ണു​ക​ളും 6,500 രൂ​പ​യും ക​വ​ർ​ന്നു
cancel
camera_alt

യു ​വി​ന്‍ ഇ​ന്‍സ്​​​റ്റി​റ്റ്യൂ​ട്ടി​ല്‍ ക​യ​റി​യ മോ​ഷ്​​ടാ​വ് ടോ​ര്‍ച്ച് വെ​ട്ട​ത്തി​ല്‍ സാ​ധ​നങ്ങ​ള്‍ പ​രി​ശോ​ധി​ക്കു​ന്ന സി.​സി.​ടി.​വി ദൃ​ശ്യം

വെ​ഞ്ഞാ​റ​മൂ​ട്: ര​ണ്ട് സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ന​ട​ന്ന മോ​ഷ​ണ​ങ്ങ​ളി​ല്‍ ഒ​രി​ട​ത്തു​നി​ന്ന്​ 17 മൊ​ബൈ​ല്‍ ഫോ​ണു​ക​ളും മ​റ്റൊ​രി​ട​ത്ത് നി​ന്ന് 6,500 രൂ​പ​യും തൊ​ഴി​ലു​പ​ക​ര​ണ​ങ്ങ​ളും ന​ഷ്​​ട​മാ​യി.

വെ​ഞ്ഞാ​റ​മൂ​ട് ജ​ങ്​​ഷ​നി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന യു​വി​ന്‍ മൊ​ബൈ​ല്‍ ഫോ​ണ്‍ ടെ​ക്‌​നോ​ള​ജി ഇ​ന്‍സ്​​റ്റി​റ്റ്യൂ​ട്ട്, കി​ഴ​ക്കേ റോ​ഡി​ല്‍ പൂ​രം കോം​പ്ല​ക്‌​സി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന ഡ്രീം​സ് ബ്യൂ​ട്ടി സ​ലൂ​ണ്‍ എ​ന്നി​വി​ട​ങ്ങ​ളാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. ഇ​ന്‍സ്​​റ്റി​റ്റ്യൂ​ട്ടി​ല്‍ നി​ന്നാ​ണ് ഫോ​ണു​ക​ള്‍ ന​ഷ്​​ട​പ്പെ​ട്ട​ത്. ബ്യൂ​ട്ടി സ​ലൂ​ണി​ല്‍ നി​ന്ന്​ 6,500 രൂ​പ​യും തൊ​ഴി​ലു​പ​ക​ര​ണ​ങ്ങ​ളും ന​ഷ്​​ട​പ്പെ​ട്ടു.

തി​ങ്ക​ളാ​ഴ്ച രാ​വി​ലെ സ്ഥാ​പ​ന​ങ്ങ​ള്‍ തു​റ​ക്കാ​നെ​ത്തി​യ​പ്പോ​ഴാ​ണ് മോ​ഷ​ണം ന​ട​ന്ന​താ​യി ക​ണ്ടെ​ത്തി​യ​ത്. ഇ​ന്‍സ്​​റ്റി​റ്റ്യൂ​ട്ടി​ലെ ഗ്ലാ​സ്ഡോ​ര്‍ പൊ​ട്ടി​ച്ചും സ​ലൂ​ണി​ലെ ഷ​ട്ട​റി​ലെ പൂ​ട്ട് പൊ​ളി​ച്ചു​മാ​ണ് മോ​ഷ്​​ടാ​വ് അ​ക​ത്ത് ക​ട​ന്ന​ത്.

ര​ണ്ട് സ്ഥാ​പ​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​ര്‍ വെ​ഞ്ഞാ​റ​മൂ​ട് പൊ​ലീ​സി​ല്‍ പ​രാ​തി ന​ൽ​കി. കേ​സെ​ടു​ത്ത പൊ​ലീ​സ് ഇ​ന്‍സ്​​റ്റി​റ്റ്യൂ​ട്ടി​ലെ സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ളി​ല്‍ ഒ​രാ​ള്‍ ടോ​ര്‍ച്ച് തെ​ളി​ച്ച് അ​ക​ത്ത് സാ​ധ​ന​ങ്ങ​ള്‍ പ​രി​ശോ​ധി​ക്കു​ന്ന ദൃ​ശ്യം ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mobile Phone theftvenjaramoodu
News Summary - theft in two places venjaramoodu; 17 mobile phones stolen
Next Story