Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightVenjaramooduchevron_rightവെഞ്ഞാറമൂട് മേൽപാല...

വെഞ്ഞാറമൂട് മേൽപാല നിർമാണം അശാസ്ത്രീയം

text_fields
bookmark_border
വെഞ്ഞാറമൂട് മേൽപാല നിർമാണം അശാസ്ത്രീയം
cancel

വെഞ്ഞാറമൂട്: മേൽപാലം നിർമാണം അശാസ്ത്രീയമെന്ന് സുധീര്‍ഷാ പാലോട് എം.എല്‍.എ സബ്മിഷനിലൂടെ നിയമസഭയില്‍ അവതരിപ്പിച്ചു. ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിന് പകരം കൂടുതല്‍ കുരുക്കിനും വലിയ സാമ്പത്തിക നഷ്ടത്തിനും, അപകടങ്ങള്‍ക്കും നിർമാണം ഇടയാക്കി. ശാസ്ത്രീയ പഠനങ്ങളുടെ അഭാവം, അനുയോജ്യമല്ലാത്ത രൂപകല്‍പന, അശാസ്ത്രീയമായി വാഹനങ്ങളുടെ വഴി തിരിച്ചുവിടല്‍ എന്നിവ പ്രധാന കാരണങ്ങളായി എം.എല്‍.എ ഉന്നയിച്ചു.

മേൽപാലത്തിന് താഴെ സർവീസ് റോഡുകള്‍ക്ക് ആവശ്യത്തിന് വീതിയില്ലാത്തതും വലിയ കുരുക്കിന് ഇടയാക്കുന്നു. ജനങ്ങളുടെ ആശങ്ക പരിഹരിക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കണം, നിർമാണത്തിലെ സാങ്കേതിക പ്രശ്‌നങ്ങളും അശാസ്ത്രീയതയും പഠിക്കാന്‍ വിദഗ്ദ്ധ സമിതിയെ നിയോഗിക്കണം, വകുപ്പ് മന്ത്രിയുടെ സാന്നിധ്യത്തില്‍ ഉദ്യോഗസ്ഥരെയും കരാറുകാരെയും ഉള്‍പ്പെടുത്തി അടിയന്തര യോഗം വിളിക്കണം എന്നിവയും സബ്മിഷനില്‍ ആവശ്യപ്പെട്ടു. യാത്രാക്ലേശം കുറയ്ക്കുന്നതിനായി അനുബന്ധ റിങ് റോഡുകള്‍ അടിയന്തരമായി സഞ്ചാരയോഗ്യമാക്കണമെന്നും ആവശ്യപ്പെട്ടു. സാങ്കേതിക പ്രശ്‌നങ്ങള്‍ പഠിക്കുന്നതിന് വിദഗ്ദ്ധ സമിതിയെ നിയോഗിക്കുമെന്നും, മന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേരുമെന്നും മന്ത്രി പി.കെ. ബഷീര്‍ നിയമസഭയില്‍ ഉറപ്പു നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Local NewsThiruvananthpuram districtVenjaramoodu
News Summary - The construction of the Venjaramoodu flyover is unscientific
Next Story