Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightVenjaramooduchevron_rightസി.​പി.​എം ലോ​ക്ക​ല്‍...

സി.​പി.​എം ലോ​ക്ക​ല്‍ ക​മ്മി​റ്റി സെ​ക്ര​ട്ട​റി​ക്കു​നേ​രെ ആ​ക്ര​മ​ണം; ഒ​രാ​ള്‍ അ​റ​സ്​​റ്റി​ല്‍

text_fields
bookmark_border
സി.​പി.​എം ലോ​ക്ക​ല്‍ ക​മ്മി​റ്റി സെ​ക്ര​ട്ട​റി​ക്കു​നേ​രെ ആ​ക്ര​മ​ണം; ഒ​രാ​ള്‍ അ​റ​സ്​​റ്റി​ല്‍
cancel

വെ​ഞ്ഞാ​റ​മൂ​ട്: സി.​പി.​എം ലോ​ക്ക​ല്‍ ക​മ്മി​റ്റി സെ​ക്ര​ട്ട​റി​ക്കു​നേ​രെ ആ​ക്ര​മ​ണം. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രാ​ള്‍ അ​റ​സ്​​റ്റി​ല്‍. സി.​പി.​എം നെ​ല്ല​നാ​ട് ലോ​ക്ക​ല്‍ ക​മ്മി​റ്റി സെ​ക്ര​ട്ട​റി സു​ജി​ത് മോ​ഹ​ന് നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

മു​രൂ​ർ​കോ​ണം സ്വ​ദേ​ശി കൈ​ത ബി​ജു​വെ​ന്ന് അ​റി​യ​പ്പെ​ടു​ന്ന ബി​ജു​വാ​ണ് അ​റ​സ്​​റ്റി​ലാ​യ്. ഞാ​യ​റാ​ഴ്ച രാ​ത്രി ഏ​ഴി​ന് വെ​ഞ്ഞാ​റ​മൂ​ട് ആ​റ്റി​ങ്ങ​ല്‍ റോ​ഡി​ല്‍ മു​ക്കു​ന്നൂ​രി​ല്‍െ​വ​ച്ചാ​യി​രു​ന്നു സം​ഭ​വം. സി.​പി.​എം വെ​ഞ്ഞാ​റ​മൂ​ട് ഏ​രി​യ ക​മ്മി​റ്റി ഓ​ഫി​സി​ല്‍ ന​ട​ന്ന പാ​ര്‍ട്ടി ക​മ്മി​റ്റി​യി​ല്‍ പ​ങ്കെ​ടു​ത്ത് പാ​ര്‍ട്ടി ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​യു​മൊ​ന്നി​ച്ച് ബൈ​ക്കി​ല്‍ പോ​ക​വെ ചി​റ​യി​ന്‍കീ​ഴ് സ്വ​ദേ​ശി​ക​ളാ​യ മ​റ്റ് മൂ​ന്ന് പേ​ര്‍ക്കൊ​പ്പം ബൈ​ക്കി​ലെ​ത്തി​യ ബി​ജു​വും സം​ഘ​വും ചേ​ര്‍ന്ന് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

ഇ​തി​നി​ടെ ഉ​ണ്ടാ​യ ബ​ഹ​ളം കേ​ട്ട് നാ​ട്ടു​കാ​ര്‍ ഓ​ടി​യെ​ത്തി​യ​പ്പോ​ഴേ​ക്കും അ​ക്ര​മി​ക​ള്‍ ഓ​ടി ര​ക്ഷ​പ്പെ​ട്ടു. തു​ട​ര്‍ന്ന് സു​ജി​ത് മോ​ഹ​ന്‍ വെ​ഞ്ഞാ​റ​മൂ​ട് പൊ​ലീ​സി​ല്‍ പ​രാ​തി ന​ൽ​കി. ഇ​തി​െൻറ അ​ടി​സ്ഥാ​ന​ത്തി​ല്‍ കേ​സെ​ടു​ത്ത പൊ​ലീ​സ് തി​ങ്ക​ളാ​ഴ്ച രാ​വി​ലെ മു​രൂ​ര്‍ക്കോ​ണ​ത്തു​നി​ന്ന്​ അ​റ​സ്​​റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. മു​രൂ​ര്‍ക്കോ​ണം സ്വ​ദേ​ശി അ​ജി​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ ഒ​ന്നാം പ്ര​തി​യും നി​ര​വ​ധി, അ​ബ്കാ​രി, ക്രി​മി​ന​ല്‍ കേ​സു​ക​ളി​ലെ പ്ര​തി​യാ​ണ് ബി​ജു​വെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

ര​ണ്ടാ​ഴ്ച മു​മ്പാ​ണ് ഇ​യാ​ള്‍ ജ​യി​ലി​ല്‍നി​ന്ന്​ ഇ​റ​ങ്ങി​യ​ത്. ബി​ജു​വി​െൻറ സാ​മൂ​ഹി​ക വി​രു​ദ്ധ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ചോ​ദ്യം ചെ​യ്ത​താ​ണ് ആ​ക്ര​മ​ണ കാ​ര​ണ​മെ​ന്നാ​ണ് സു​ജി​ത് മോ​ഹ​ന്‍ പ​റ​യു​ന്ന​ത്. വെ​ഞ്ഞാ​റ​മൂ​ട് സ​ര്‍ക്കി​ള്‍ ഇ​ന്‍സ്‌​പെ​ക്ട​ര്‍ സൈ​ജു​നാ​ഥി​െൻറ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു അ​റ​സ്​​റ്റ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestAttacking caseCPM local committee secretary attacked
News Summary - The attack on the CPM local committee secretary; One person arrested
Next Story