വന്യമൃഗങ്ങളുടെ ഇറച്ചി വിൽപന; ഒരാൾ അറസ്റ്റിൽ
text_fieldsവെഞ്ഞാറമൂട്: വന്യമൃഗങ്ങളെ കൊന്ന് ഇറച്ചി വിൽപന നടത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. വെമ്പായം ചിറമുക്ക് കൊച്ചുവീട്ടിൽ അജേഷ് (37) ആണ് അറസ്റ്റിലായത്. ഇയാൾ വന്യജീവികളെ കുരുക്കിട്ട് പിടിച്ച് കൊന്ന് ഇറച്ചി വിൽക്കുന്നതായി ജില്ല റൂറൽ പൊലീസ് മേധാവി ശില്പ ദേവക്ക് മാസങ്ങൾക്ക് മുമ്പ് വിവരം ലഭിച്ചിരുന്നു. ഇത് നെടുമങ്ങാട് ഡിവൈ.എസ്.പി ബൈജുകുമാറിന് കൈമാറി.
തുടർന്ന് പ്രതിയുടെ വീടും പരിസരവും പരിശോധിച്ചു. വീടിന് സമീപത്തെ പറമ്പിൽനിന്ന് മൃഗങ്ങളെ പിടികൂടുന്ന കുരുക്കുകളും വീട്ടിൽനിന്ന് വന്യമൃഗങ്ങളുടെ ശരീരഭാഗങ്ങളും കണ്ടെത്തി. ഇതോടെയായിരുന്നു അറസ്റ്റ്. ഡിവൈ.എസ്.പി ബൈജുകുമാറിന്റെ നേതൃത്വത്തിൽ വട്ടപ്പാറ സി.ഐ ശ്രീജിത്, എസ്.ഐ ശ്രീലാൽ, എ.എസ്.ഐ സജീഷ്, സി.പി.ഒമാരായ സഫീർ, ശ്രീജിത്, സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ ഷൈജു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

