നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടി; ഒരാൾ അറസ്റ്റിൽ
text_fieldsഷംനാദ്
വെഞ്ഞാറമൂട്: നെടുമങ്ങാട് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ താലൂക്കിലെ വിവിധ സ്‌കൂള്‍ പരിസരങ്ങളില്‍ നടത്തിയ പരിശോധനയില്‍ തേമ്പാമൂട് ജനതാ ഹയര്‍ സെക്കൻഡറി സ്‌കൂളിന് സമീപത്ത് നിന്ന് കാറില്‍ വിതരണത്തിനായി കൊണ്ടുവന്ന നിരോധിത പുകയില ഉൽപന്നങ്ങള്‍ പിടികൂടി.
സംഭവവുമായി ബന്ധപ്പെട്ട് ഒരാള്‍ അറസ്റ്റില്‍. മാണിക്കല്‍ പിച്ചിമംഗലം എസ്.എസ്. മന്‍സിലില്‍ ഷംനാദ്(34) ആണ് അറസ്റ്റിലായത്. ഇയാളില്‍നിന്ന് 214 പാക്കറ്റുകളും 13440 രൂപയും പിടിച്ചെടുത്തു. മുമ്പും വന്‍തോതില്‍ നിരോധിത പുകയില ഉൽപന്നങ്ങള്‍ കടത്തിയതിന് ഇയാള്‍ക്കെതിരെ കേസുള്ളതായി എക്‌സൈസ് അധികൃതര്‍ പറഞ്ഞു.
നെടുമങ്ങാട് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബി.ആര്‍. സ്വരൂപിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
എക്‌സൈസ് ഇന്‍സ്പെക്ടര്‍ നവാസ്, പ്രിവന്റിവ് ഓഫിസര്‍ നാസറുദ്ദീന്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ നജിമുദ്ദീന്‍, മുഹമ്മദ് മിലാദ്, വനിതാ സിവില്‍ എക്സൈസ് ഓഫിസര്‍ രജിത, ഡ്രൈവര്‍ മുനീര്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു. പിടിയിലായ പ്രതിയെയും വാഹനത്തെയും പുകയില ഉൽപന്നങ്ങള്‍ സഹിതം വെഞ്ഞാറമൂട് െപാലീസിന് കൈമാറി. കോടതിയില്‍ ഹാജരാക്കി.