നടപ്പാതയിലെ പാര്‍ക്കിങ്; കാല്‍നടയാത്രികര്‍ ബുദ്ധിമുട്ടില്‍
text_fieldsവെഞ്ഞാറമൂട്-കണ്ണങ്കോട് റോഡിലെ നടപ്പാത കൈയേറിയുള്ള അനധികൃത പാര്‍ക്കിങ്
വെഞ്ഞാറമൂട്: നടപ്പാതയിലെ അനധികൃത പാര്‍ക്കിങ് കാല്‍നടയാത്രികരെ ബുദ്ധിമുട്ടിക്കുന്നു. വെഞ്ഞാറമൂട് കണ്ണങ്കോട് റോഡില്‍ കണ്ണങ്കോട് വരെയുള്ള ഭാഗത്താണ് നടപ്പാത കൈയേറിയുള്ള പാര്‍ക്കിങ്. മറ്റ് പല സ്ഥലങ്ങളിലേക്കും ജോലിക്കും പഠനത്തിനുമായി പോകുന്നവര്‍ സമീപത്തുള്ള വെഞ്ഞാറമൂട് ബസ് ഡിപ്പോയിലെത്താനും വൈകീട്ട് മടങ്ങിയെത്തി എളുപ്പത്തില്‍ വാഹനം എടുത്ത് പോകുന്നതിനുമുള്ള സൗകര്യം കണക്കിലെടുത്താണ് നടപ്പാതയില്‍ വാഹനങ്ങള്‍ െവച്ച് പോകുന്നത്.
-ഇത് ജനവാസമേഖലയായ കണ്ണങ്കോട്ടേക്കും പൊന്നമ്പിയിലേക്കും പോകുന്ന കാല്‍നടയാത്രികര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതാണ് പ്രധാന പ്രശ്നം. ഇതിനെതിരെ പല പ്രാവശ്യം പഞ്ചായത്തില്‍ പരാതി നൽകിയെങ്കിലും നടപടിയൊന്നും സ്വീകരിച്ചിെല്ലന്ന ആക്ഷേപവും നാട്ടുകാർ ഉന്നയിക്കുന്നു.

