യുവതിയില്‍ നിന്ന് മൊബൈല്‍ ഫോണും പണവും തട്ടിയെടുത്ത കേസില്‍ അറസ്റ്റ്
text_fieldsവിജിന്
വെഞ്ഞാറമൂട്: ബൈക്കിലെത്തി യുവതിയില്‍ നിന്നും മൊബൈല്‍ ഫോണും പണവും തട്ടിയെടുത്ത കേസില്‍ ഒരാള്‍ അറസ്റ്റില്‍. കീഴ് തോന്നയ്ക്കല്‍ മഞ്ഞമല അടപ്പിനകം ക്ഷേത്രത്തിനുസമീപം വിപിന്‍ ഭവനില്‍ വിജിന്(20) ആണ് അറസ്റ്റിലായത്.
പുല്ലമ്പാറ പാലാംകോണം വാദ്യാരുകോണം പന്തുവിളവീട്ടില് രേഷ്മാ രാജനാണ് (25) ഫോണും പണവും നഷ്ടമായത്. ഇക്കഴിഞ്ഞ മാര്‍ച്ച് രണ്ടിന് രാവിലെ 6.45ന് വെഞ്ഞാറമൂട് തൈക്കാട് റോഡില്‍ തൈക്കാട് ബസ് സ്റ്റോപ്പിനുസമീപം െവച്ചായിരുന്നു സംഭവം.
ബസ് സ്റ്റോപ്പിലേക്ക് നടന്നുവരുകയായിരുന്ന രേഷ്മയെ മറ്റൊരു പ്രതിക്കൊപ്പം ബൈക്കിലെത്തിയ വിജിന് തടഞ്ഞുനിര്‍ത്തി ഭീഷണിപ്പെടുത്തുകയും കൈവശമുണ്ടായിരുന്ന 8500 രൂപ വില വരുന്ന ഫോണും കവറിലുണ്ടായിരുന്ന 1050 രൂപയും തട്ടിയെടുത്ത് ബൈക്കില്‍ കയറി രക്ഷപ്പെടുകയുമായിരുന്നു.
തുടര്‍ന്ന് യുവതി വെഞ്ഞാറമൂട് െപാലീസില്‍ നൽകിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത െപാലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.