
കുടിെവള്ളം നൽകിയില്ല; വീട്ടില്‍ അതിക്രമിച്ചുകയറി ഗൃഹനാഥയെ മര്‍ദിച്ച യുവതി അറസ്റ്റില്‍
text_fieldsവെഞ്ഞാറമൂട്: വീട്ടില്‍ അതിക്രമിച്ചുകയറി ഗൃഹനാഥയെ മര്‍ദിച്ച സംഭവത്തില്‍ യുവതി അറസ്റ്റില്‍. പുളിമാത്ത് താളിക്കുഴി അബി നിവാസില്‍ ആശയാണ് (34) അറസ്റ്റിലായത്. വാമനപുരം കളമച്ചല്‍ പത്മവിലാസത്തില്‍ പത്മകുമാരിക്കാണ് (65) മർദനമേറ്റത്. കഴിഞ്ഞദിവസം വൈകീട്ട് 3.30നായിരുന്നു സംഭവം. ആദ്യം വെള്ളം ചോദിച്ചാണ് യുവതി വീട്ടിലെത്തിയത്.
വെള്ളം കിട്ടാത്തതിനെ തുടര്‍ന്ന് മടങ്ങിപ്പോയ യുവതി കണിച്ചോട് ജങ്ഷനിലെത്തി കടയില്‍നിന്ന് വെള്ളം വാങ്ങി കുടിച്ച ശേഷം മടങ്ങിയെത്തി പിന്‍വാതിലിലൂടെ അകത്തുകടന്ന് വീട്ടമ്മയെ മര്‍ദിക്കുകയായിരുന്നു. നിലവിളി കേെട്ടത്തിയ അയല്‍വാസികള്‍ ആക്രമണത്തില്‍നിന്ന് വീട്ടമ്മയെ രക്ഷിച്ചശേഷം യുവതിയെ തടഞ്ഞു വെക്കുകയും പൊലീസില്‍ വിവരമറിയിക്കുകയുമായിരുന്നു. തുടര്‍ന്ന്, വെഞ്ഞാറമൂട് പൊലീസ് യുവതിയെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി.