കാണാതായ ബാങ്ക് ഉദ്യോഗസ്ഥ ആറ്റില്‍ മരിച്ചനിലയില്‍
text_fieldsഷെമി
വെഞ്ഞാറമൂട്: ബാങ്ക് ഉദ്യാഗസ്ഥയെ ആറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കോയമ്പത്തൂര്‍ നാച്ചിപ്പാളയം കനറാ ബാങ്ക് ശാഖാ മാനേജര്‍ പുല്ലമ്പാറ കൂനന്‍വേങ്ങ സ്നേഹപുരം ഹിൽവ്യൂവില്‍ ഷെമി (50) ആണ് മരിച്ചത്.
ചൊവ്വാഴ്ച പുലര്‍ച്ച മൂന്നര മുതല്‍ ഇവരെ കാണാനില്ലായിരുന്നു. തുടര്‍ന്ന്, ബന്ധുക്കളും പൊലീസും അന്വേഷിക്കുന്നതിനിടെ, ബുധനാഴ്ച രാവിലെ വാമനപുരം ആറിെൻറ അരുവിപ്പുറം ഭാഗത്ത് നാട്ടുകാര്‍ മൃതദേഹം കാണുകയും പൊലീസില്‍ അറിയിക്കുകയുമായിരുന്നു. തുടര്‍ന്ന്, പൊലീസെത്തി അഗ്നിശമനസേനയുടെ സഹായത്തോടെ മൃതദേഹം കരക്കെടുക്കുകയും ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റ്മോര്‍ട്ടത്തിനയക്കുകയും ചെയ്തു.
തിരുവനന്തപുരത്താണ് ഇവര്‍ കുടുംബസമേതം താമസിച്ചുവന്നത്. ഒരാഴ്ച മുമ്പ് നടന്ന ഒരു ശസ്ത്രക്രിയക്ക് ശേഷമാണ് കൂനന്‍വേങ്ങയിലുള്ള കുടുംബ വീട്ടിലെത്തിയത്. ഇതിനുശേഷം മാനസിക പിരിമുറുക്കം അനുഭവിച്ചിരുന്നതായി പറയപ്പെടുന്നു. ഭര്‍ത്താവ്: സലിം (കനറാ ബാങ്ക്, പേരൂര്‍ക്കട). മകന്: അക്ബര്‍ഷാ.