വെഞ്ഞാറമൂട്: വ്യാപാരിയെയും മകനെയും ആക്രമിച്ച സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റിലായി.
കാട്ടാക്കട വിളപ്പില്‍ പേയാട് ചപ്പാത്ത്മുക്ക് അലൈറ്റ് റാഹത്ത് ഹൗസില്‍ റിയാസിനെ(30) ആണ് വട്ടപ്പാറ പൊലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി.
കാട്ടാക്കട വിളയില്‍ പെരുങ്കാവ് മിണ്ണംകോട് പോങ്ങില്‍ വിള വീട്ടില്‍ ഷാനവാസ്(36), വിളപ്പില്‍ പുന്നശ്ശേരി വാഴവിളാകത്ത് അഖില്‍ ഭവനില്‍ അഖില്‍(26) എന്നിവരെയാണ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നത്.
കന്യാകുളങ്ങരയിലെ വ്യാപാരിയായ വെമ്പായം മുക്കംപാലമൂട് കാരംകോട് ആബിദാ ഭവനില്‍ അസീം വൈദ്യന്, മകന് അസിംഷാ എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്.
ഇക്കഴിഞ്ഞ ഡിസംബര്‍ 21 നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. സംഭവത്തില്‍ പൊലീസ് കേസെടുത്തതോടെ ഒളിവില്‍ പോയിരുന്ന റിയാസിനെ വ്യാഴാഴ്ച വൈകീട്ട് നെടുമങ്ങാട് കെ.എസ്.ആര്.ടി.സി ബസ് ഡിപ്പോയില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്.
വട്ടപ്പാറ സി.ഐ ബിനുകുമാറിെൻറ നേതൃത്വത്തില്‍ എസ്.ഐ മാരായ അബ്ദുല്‍ അസീസ്, സലില്‍, സിവിൽ പൊലീസ് ഓഫിസര്‍ അജിത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.