ലോറിക്ക് പിന്നില്‍ ഓട്ടോ ഇടിച്ച് രണ്ടുപേര്‍ക്ക് പരിക്ക്
text_fieldsവെഞ്ഞാറമൂട്: നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ ഒാേട്ടാ ഇടിച്ചുകയറി രണ്ടുപേര്‍ക്ക് പരിക്ക്. ഓട്ടോഡ്രൈവര്‍ വട്ടയം സ്വദേശി വിജയന്, യാത്രക്കാരനായ വയ്യേറ്റ് സ്വദേശി ജലീല്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ബുധനാഴ്ച രാത്രി 11ന് വെഞ്ഞാറമൂട് ജങ്ഷനിലായിരുന്നു സംഭവം. തമിഴ്നാട്ടില്‍നിന്ന് വെഞ്ഞാറമൂട് ത്രിവേണി സ്റ്റോറിലേക്ക് സാധനങ്ങളുമായി വന്നതായിരുന്നു ലോറി.
ലോറിയുടെ പിന്നില്‍ കുടുങ്ങിയ ഒാേട്ടായില്നിന്ന് ഉള്ളില്‍ കുടുങ്ങിയവരെ അഗ്നിശമനസേനയാണ് പുറത്തെടുത്ത് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഗ്രേഡ് അസിസ്റ്റൻറ് സ്റ്റേഷന് ഓഫിസര്‍ ജെ. രാജേന്ദ്രന് നായരുടെ നേതൃത്വത്തില്‍ അരുണ്‍ മോഹന്‍, ബിജേഷ്, സനില്‍കുമാര്‍ എന്നിവരടങ്ങിയ സംഘമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

