ലോറിയും കാറും കൂട്ടിയിടിച്ചു; നാലുപേർക്ക് പരിക്ക്
text_fieldsവെഞ്ഞാറമൂട് അഗ്നിരക്ഷാ നിലയത്തിലെ ഉദ്യോഗസ്ഥര്‍
അപകടത്തിൽപെട്ട കാര്‍ റോഡില്‍നിന്ന് നീക്കുന്നു
വെഞ്ഞാറമൂട്: കാറും ലോറിയും കൂട്ടിയിടിച്ച് നാലുപേര്‍ക്ക് പരിക്കേറ്റു. കാർ യാത്രക്കാരായ കൊട്ടാരക്കര എഴുകോണ്‍ സ്വദേശികളായ രാജീവ് (33), പ്രകാശ് (58), ചങ്ങനാശ്ശേരി കുറിച്ചി സ്വദേശി സുരേഷ്, കോട്ടയം അയ്മനം സ്വദേശി തോമസ് എന്നിവർക്കാണ് പരിക്കേറ്റത്. വെള്ളിയാഴ്ച വൈകീട്ട് 3.45ന് എം.സി റോഡില്‍ കീഴായിക്കോണം പെട്രോള്‍ പമ്പിന് സമീപത്തായിരുന്നു അപകടം. എതിര്‍ദിശയില്‍ സഞ്ചരിച്ച വാഹനങ്ങളാണ് കൂട്ടിയിടിച്ചത്. അപകടത്തെതുടർന്ന് അരമണിക്കൂറോളം ഇതുവഴി ഗതാഗതം തടസ്സപ്പെട്ടു. വെഞ്ഞാറമൂട് അഗ്നിരക്ഷാ സേനയെത്തി അപകടത്തില്‍പെട്ട വാഹനങ്ങള്‍ മാറ്റുകയും പരിക്കേറ്റവരെ വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

