കുഞ്ഞിനെ ഉപേക്ഷിച്ച് ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട കാമുകനൊപ്പം ഒളിച്ചോടി; കമിതാക്കൾ അറസ്റ്റില്‍
text_fieldsവെഞ്ഞാറമൂട്: രണ്ടരവയസ്സുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതിയും കാമുകനും അറസ്റ്റില്‍.
കല്ലറ നിറമണ്‍കടവ് കടുവാക്കുഴിക്കര തടത്തരികത്ത് വീട്ടില്‍ അഭിരാമി (22), മിതൃമ്മല തടത്തരികത്ത് വീട്ടില്‍ അമല്‍ (23) എന്നിവരാണ് അറസ്റ്റിലായത്.
ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട കമുകനൊപ്പമാണ് യുവതി കുഞ്ഞിനെ ഉപേക്ഷിച്ച് കടന്നുകളഞ്ഞത്. യുവതിയുടെ ബന്ധുക്കള്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് വെഞ്ഞാറമൂട് പൊലീസ് ഇരുവരെയും പിടികൂടിയത്.
തുടര്‍ന്ന് ഇവര്‍ക്കെതിരെ കുഞ്ഞിനെ ഉപേക്ഷിച്ച് പോയതിന് ശിശുസംരക്ഷണ നിയമപ്രകാരം ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുക്കുകയും കോടതിയില്‍ ഹാജരാക്കുകയും ചെയ്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

