കിണറ്റില്‍ അകപ്പെട്ട വീട്ടമ്മയെ അഗ്നിശമന സേന രക്ഷപ്പെടുത്തി
text_fieldsകിണറ്റില്‍ വീണ വീട്ടമ്മയെ അഗ്നിശമന സേന വലയില്‍ കരക്കെത്തിക്കുന്നു
വെഞ്ഞാറമൂട്: കിണറ്റില്‍വീണ വീട്ടമ്മയെ അഗ്നിശമന സേന രക്ഷപ്പെടുത്തി. കീഴായിക്കോണം വട്ടവിള വീട്ടില്‍ രോഹിണി (32) ആണ് കിണറ്റില്‍ വീണത്. ചൊവ്വാഴ്ച വൈകീട്ട് നാേലാടെയായിരുന്നു സംഭവം.
വീട്ടുവളപ്പിലെ കിണറ്റില്‍നിന്ന് വെള്ളം കോരുന്നതിനിടെ കാല്‍വഴുതി കിണറ്റില്‍ വീഴുകയായിരുന്നു. നാട്ടുകാര്‍ അറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ അഗ്നിശമന സേന ഇവരെ കിണറ്റില്‍നിന്ന് കരക്കെടുത്തു.
ഗ്രേഡ് അസിസ്റ്റൻറ് സ്റ്റേഷന് ഓഫിസര്‍ നിസാറുദ്ദീെൻറ നേതൃത്വത്തില്‍ സേനാംഗങ്ങളായ ദിനു, ബിജേഷ്, രഞ്ജിത്, സനില്‍ കുമാര്‍, അരുണ്‍ എസ്. കുറുപ്പ് എന്നിവരടങ്ങിയ സംഘമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.