ഒന്നര വയസ്സുകാരന്റെ തലയിൽ കലം കുടുങ്ങി: അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി
text_fieldsകുഞ്ഞിന്റെ തലയില്‍ കുടുങ്ങിയ കലം അഗ്നിരക്ഷാസേന
മുറിച്ചുമാറ്റുന്നു
വെഞ്ഞാറമൂട്: കളിക്കിടയില്‍ ഒന്നരവയസ്സുകാരന്റെ തലയില്‍ കലം കുടുങ്ങി. അഗ്നിരക്ഷാസേനയെത്തി രക്ഷപ്പെടുത്തി. പുളിമാത്ത് ചെറുകാരം മേലേവിളാകത്ത് വീട്ടില്‍ ശ്യാമിന്റെ മകന് ശരണിന്റെ തലയാണ് സ്റ്റീല്‍ കലത്തില്‍ കുടുങ്ങിയത്.
തുടര്‍ന്ന് വീട്ടുകാരും പരിസരവാസികളും ചേര്‍ന്ന് കുട്ടിയുടെ തലയില്‍ നിന്നും കലം ഊരിമാറ്റാന്‍ വേണ്ടത്ര ശ്രമിച്ചിട്ടും നടക്കാതെ വന്നതോടെ വെഞ്ഞാറമൂട് അഗ്നിരക്ഷാസേനയെ വിവരമറിയിക്കുകയും അവര്‍ സ്ഥലത്തെത്തി കട്ടര്‍ ഉപയോഗിച്ച് കലം മുറിച്ച് മാറ്റുകയായിരുന്നു. ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷന് ഓഫിസര്‍ സുരേന്ദ്രന് നായര്‍, അഗ്നിരക്ഷാസേന ഓഫിസര്‍മാരായ രഞ്ജിത്, വിനേഷ് കുമാര്‍, ഷഫീഖ്, എച്ച്.ജി. മനോജ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

