അഭിഭാഷകന്റെ വീട്ടില്‍ നിന്ന് 10 പവന് സ്വര്‍ണവും 5000 രൂപയും മോഷണം പോയി
text_fieldsകാവറ ശിവശൈലത്തില്‍ ഹരിപ്രസാദിന്റെ വീട്ടില്‍ കടന്ന മോഷ്ടാക്കള്‍ അലമാരയിലെ സാധനങ്ങള്‍ വാരിവലിച്ചിട്ട നിലയില്‍
വെഞ്ഞാറമൂട്: ഹൈകോടതി അഭിഭാഷകന്റെ വീട്ടില്‍ നിന്ന് 10 പവന് സ്വര്‍ണവും 5000 രൂപയും മോഷണം പോയി. കാവറ ശിവശൈലത്തില്‍ ഹരിപ്രസാദിന്റെ വീട്ടില്‍ നിന്നാണ് സ്വര്‍ണവും പണവും നഷ്ടമായത്. ബുധനാഴ്ച വൈകീട്ട് നാലോടെ വീട്ടുകാര്‍ ഹരിപ്രസാദിന്റെ പിതാവായ റിട്ട. ഹൈകോടതി ജഡ്ജി ഗോവിന്ദന് ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോയിരുന്നു.
രാത്രി പത്തോടെ മടങ്ങിയെത്തിയപ്പോള്‍ മുന്‍വശത്തെ വാതിലുകള്‍ തുറന്ന് കിടക്കുന്നതായി കണ്ടു. സംശയം തോന്നി വീട്ടിനുള്ളില്‍ കടന്ന് നടത്തിയ പരിശോധനയില്‍ കിടപ്പുമുറിയിലെ അലമാര കുത്തിപ്പൊളിച്ച നിലയിൽ കണ്ടെത്തി. വെഞ്ഞാറമൂട് െപാലീസില്‍ പരാതി നൽകിയതിനെ തുടർന്ന് െപാലീസും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി.