Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വാമനപുരം മണ്ഡലത്തിൽ 100പേർക്ക് കെ-ഫോൺ സൗജന്യം

text_fields
bookmark_border
ഒമ്പത് പഞ്ചായത്തുകളില്‍നിന്നായി 11 പേര്‍ക്ക് വീതം
വാമനപുരം മണ്ഡലത്തിൽ 100പേർക്ക് കെ-ഫോൺ സൗജന്യം
cancel
camera_alt

വാമനപുരം മണ്ഡലത്തില്‍ ദാരിദ്ര്യരേഖക്ക്​ താഴെയുള്ളവര്‍ക്ക് സൗജന്യമായി കെ-ഫോണ്‍ നൽകുന്നതുമായി ബന്ധപ്പെട്ട ബ്ലോക്ക് പഞ്ചായത്തില്‍ ചേര്‍ന്ന യോഗം

വെഞ്ഞാറമൂട്: വാമനപുരം മണ്ഡലത്തിന്റെ പരിധിയില്‍ വരുന്ന പഞ്ചായത്തുകളില്‍ ദാരിദ്ര്യ രേഖക്ക് താഴെയുള്ള 100 കുടുംബങ്ങള്‍ക്ക് സൗജന്യമായി കെ-ഫോണ്‍ കണക്ഷന്‍ നല്‍കുന്നു. മണ്ഡലത്തിലെ ഒമ്പത് പഞ്ചായത്തുകളില്‍നിന്നായി 11 പേര്‍ക്ക് വീതമായിരിക്കും ആദ്യഘട്ട സൗജന്യ കണക്ഷന്‍ നല്‍കുക.

എസ്.സി വിഭാഗക്കാര്‍ക്ക് പത്തും എസ്.ടി വിഭാഗക്കാര്‍ക്ക് മൂന്ന് ശതമാനവും സംവരണം ചെയ്യും. ഇതുമായി ബന്ധപ്പെട്ട് വാമനപുരം ബ്ലോക്ക് പഞ്ചായത്ത് ഓഫിസില്‍ ചേര്‍ന്ന യോഗത്തില്‍ ഡി.കെ. മുരളി എം.എല്‍.എ അധ്യക്ഷതവഹിച്ചു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജി. കോമളം, വൈസ് പ്രസിഡന്റ് എസ്.എം. റാസി, ബി.ഡി.ഒ നാസര്‍ എന്‍.എ, പഞ്ചായത്ത് പ്രസിഡന്‍റുമാര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍, പഞ്ചായത്ത് സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Free K-phone for 100 people in Vamanapuram constituency
Next Story