Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightVenjaramooduchevron_rightറെയിൽവേയിൽ ജോലി...

റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുഖ്യപ്രതി അറസ്റ്റിൽ

text_fields
bookmark_border
റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുഖ്യപ്രതി അറസ്റ്റിൽ
cancel
camera_alt

സു​രാ​ജ്

വെ​ഞ്ഞാ​റ​മൂ​ട്: റെ​യി​ൽ​വേ​യി​ൽ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് നെ​ടു​മ​ങ്ങാ​ട്, വ​ട്ട​പ്പാ​റ, വെ​ഞ്ഞാ​റ​മൂ​ട് പ്ര​ദേ​ശ​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് പ​ത്തു​പേ​രി​ല്‍നി​ന്ന്​ ഒ​ന്ന​ര​ക്കോ​ടി​യോ​ളം രൂ​പ ത​ട്ടി​യെ​ടു​ത്ത കേ​സി​ലെ മു​ഖ്യ​പ്ര​തി അ​റ​സ്റ്റി​ലാ​യി. പൂ​വ​ത്തൂ​ര്‍ ചെ​ല്ലാം​കോ​ട് ഗ്രാ​ങ്കോ​ട്ടു​കോ​ണം സു​രാ​ജ് ഭ​വ​നി​ല്‍ സു​രാ​ജി​നെ​യാ​ണ് (40) ആ​റ്റി​ങ്ങ​ല്‍ ഡി​വൈ.​എ​സ്.​പി ജി. ​ബി​നു​വി​ന്റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്.

ബി​രു​ദ​ധാ​രി​ക​ളാ​യ ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​ടെ ര​ക്ഷാ​ക​ർ​ത്താ​ക്ക​ളെ ക​ണ്ടെ​ത്തി സ​തേ​ണ്‍ റെ​യി​ല്‍വേ​യി​ല്‍ അ​സി​സ്റ്റ​ന്റ് ലോ​ക്കോ പൈ​ല​റ്റ്, അ​സി​സ്റ്റ​ന്റ് ടി.​ടി.​ആ​ര്‍, ഓ​ഫി​സ് അ​സി​സ്റ്റ​ന്റ് ത​സ്തി​ക​ക​ളി​ൽ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ല​ക്ഷ​ങ്ങ​ള്‍ അ​ഡ്വാ​ന്‍സ്​ വാ​ങ്ങു​ന്ന​താ​ണ്​ ഇ​യാ​ളു​ടെ രീ​തി.

ഉ​ദ്യോ​ഗാ​ർ​ഥി​ക​ളെ ഡ​ല്‍ഹി​ലെ​ത്തി​ച്ച് റെ​യി​ല്‍വേ ഉ​ദ്യോ​ഗ​സ്ഥ​രെ​ന്ന് പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന ആ​ളു​ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ മെ​ഡി​ക്ക​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും മാ​സ​ങ്ങ​ള്‍ക്കു​ശേ​ഷം ചെ​ന്നൈ സ​തേ​ണ്‍ റെ​യി​ല്‍വേ വ​ള​പ്പി​ലെ​ത്തി​ച്ച്​ സ​ർ​ട്ടി​ഫി​ക്ക​റ്റ് പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും ചെ​യ്യും.

തു​ട​ർ​ന്ന്​ ബാ​ക്കി തു​ക കൈ​പ്പ​റ്റി റെ​യി​ല്‍വേ റി​ക്രൂ​ട്ട്‌​മെ​ന്റ് ബോ​ര്‍ഡി​ന്റെ വ്യാ​ജ നി​യ​മ​ന ഉ​ത്ത​ര​വ് ന​ൽ​കു​ക​യും ചെ​യ്യും. മാ​സ​ങ്ങ​ള്‍ ക​ഴി​ഞ്ഞി​ട്ടും ജോ​ലി ല​ഭി​ക്കാ​ത്ത​തി​നെ​തു​ട​ര്‍ന്ന് ര​ക്ഷാ​ക​ർ​ത്താ​ക്ക​ള്‍ പൊ​ലീ​സി​ല്‍ പ​രാ​തി ന​ൽ​കി. പൊ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ല്‍ നി​യ​മ​ന ഉ​ത്ത​ര​വ് വ്യാ​ജ​മാ​ണെ​ന്ന്​ ക​ണ്ടെ​ത്തി.

മും​ബൈ​യി​ല്‍ സ്ഥി​ര​താ​മ​സ​മാ​ക്കി​യ മ​ല​യാ​ളി​യാ​ണ് ത​ട്ടി​പ്പി​ലെ കൂ​ട്ടാ​ളി​യെ​ന്നും അ​റി​ഞ്ഞു. ത​ട്ടി​പ്പി​നി​ര​യാ​യ​വ​രു​ടെ പ​രാ​തി​യി​ല്‍ വെ​ഞ്ഞാ​റ​മൂ​ട് പൊ​ലീ​സാ​ണ് കേ​സെ​ടു​ത്ത​ത്. അ​ന്വേ​ഷ​ണ​ത്തി​ന്​ തി​രു​വ​ന​ന്ത​പു​രം റൂ​റ​ല്‍ ജി​ല്ല പൊ​ലീ​സ് മേ​ധാ​വി ശി​ൽ​പ ദേ​വ​യ്യ ആ​റ്റി​ങ്ങ​ല്‍ ഡി​വൈ.​എ​സ്.​പി ജി. ​ബി​നു​വി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം രൂ​പ​വ​ത്​​ക​രി​ച്ചു.

വെ​ഞ്ഞാ​റ​മൂ​ട് സി.​ഐ അ​നൂ​പ്​ കൃ​ഷ്ണ, സ​ബ് ഇ​ന്‍സ്‌​പെ​ക്ട​ര്‍മാ​രാ​യ രാ​ഹു​ല്‍, ഷാ​ന്‍, പ്ര​ദീ​പ് എ​ന്നി​വ​രും സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു. ഇ​വ​രു​ടെ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fraudarrestoffering job
News Summary - Fraud by offering jobs in Railways-The main accused was arrested
Next Story