പ്രായപൂര്ത്തിയാകാത്ത മകനെ ക്രൂരമായി മര്ദിച്ച പിതാവ് അറസ്റ്റില്
text_fieldsവെഞ്ഞാറമൂട്: പ്രായപൂര്ത്തിയാത്ത മകനെ അമ്മയുടെ കണ്മുന്നില് െവച്ച് ക്രൂരമായി മര്ദിച്ച സംഭവത്തില് പിതാവ് അറസ്റ്റില്. വാമനപുരം കല്ലറ കതിരുവിള ബാലു ഭവനില് സോമന്(38) ആണ് അറസ്റ്റിയാലായത്. കുട്ടിയുടെ മാതാവ് നൽകിയ പരാതിയിലാണ് നടപടി. ഇക്കഴിഞ്ഞ ബുധനാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. കുട്ടിയെ മുഖത്തടിക്കുകയും പ്ലാസ്റ്റിക് പൈപ്പ് കൊണ്ട് കാലില് അടിച്ച് മുറിപ്പെടുത്തുകയും കല്ല് കൊണ്ട് എറിഞ്ഞുവീഴുത്തുകയും ചെയ്തു.
ഇതോടെ സംഭവ സ്ഥലത്തു നിന്ന് ഓടിപ്പോയ കുട്ടിയെ പിന്നീട് കാണാതായി. തുടര്ന്നാണ് മാതാവ് െപാലീസില് പരാതി നൽകിയത്. ഇതിെൻറ അടിസ്ഥാനത്തില് കേസെടുത്ത െപാലീസ് നാട്ടുകാരുടെ സഹായത്തോടെ നടത്തിയ തിരച്ചിലില് സമീപത്തെ കുറ്റിക്കാട്ടില് നിന്ന് വൈകീട്ടോടെ കുട്ടിയെ കണ്ടെത്തി.
സംഭവത്തിനുശേഷം സ്ഥലത്ത് നിന്നുമാറിയ പിതാവിനെ ബുധനാഴ്ച അറസ്റ്റ് ചെയ്യുകയായിരുന്നു. തുടര്ന്ന് പ്രതിയെ കോടതിയില് ഹാജരാക്കി റിമാൻഡ് ചെയ്തു.