എക്‌സൈസ് റെയ്ഡ്: വ്യജമദ്യവും 1,61,500 രൂപയുടെ കള്ളനോട്ടും പിടികൂടി
text_fieldsവാമനപുരത്ത് എക്‌സൈസ് പിടികൂടിയ ചാരായവും കോടയും
വെഞ്ഞാറമൂട്: വാമനപുരം എക്‌സൈസ് നടത്തിയ പരിശോധനയില്‍ വ്യജമദ്യവും 1,61,500 രൂപയുടെ കള്ളനോട്ടുകളും പിടികൂടി.
40 ലിറ്റര്‍ ചാരായം, 1220 ലിറ്റര്‍ കോട, 35,000 രൂപ, 50,000 രൂപ വിലവരുന്ന വാറ്റുപകരണങ്ങൾ എന്നിവയും കണ്ടെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് പാങ്ങോട് കൊച്ചാലുംമൂട് തോട്ടുംപുറത്ത് വീട്ടില്‍ ഇര്‍ഷാദിനെതിരെ കേസെടുത്തിട്ടുണ്ട്.
മടത്തറ കേന്ദ്രീകരിച്ച് വാണിജ്യാടിസ്ഥാനത്തില്‍ ചാരായം വാറ്റി തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ വിൽപന നടത്തുന്നു സംഘം പ്രവര്‍ത്തിക്കുന്നതായി വാമനപുരം എക്‌സൈസ് അധികൃതര്‍ക്ക് രഹസ്യവിവരം ലഭിച്ചിരുന്നു.
ഇതിെൻറ അടിസ്ഥാനത്തില്‍ ക്‌സൈസ് ഷാഡോ സംഘം നടത്തിയ നിരീക്ഷണത്തിലായിരുന്നു റെയ്ഡ്. മടത്തറ തട്ടുപാലത്ത് എക്സ്കവേറ്റർ ജീവനക്കാര്‍ക്ക് താമസിക്കാനെന്ന പേരില്‍ വീട് വാടകക്കെടുത്താണ് ഇര്‍ഷാദ് ചാരായ വാറ്റ് നടത്തിയിരുന്നത്. നിരവധി അബ്കാരി^ ക്രിമിനല്‍ കേസുകളിലെ പ്രതിയായ ഇയാളില്‍നിന്ന് കഴിഞ്ഞ ലോക്ഡൗണ്‍ കാലത്തും 15 ലിറ്റര്‍ ചാരായവും 1050 ലിറ്റര്‍ കോടയും ഒന്നരലക്ഷത്തോളം രൂപയുടെ വാറ്റുപകരണങ്ങളും എക്‌സൈസ് പിടികൂടിയിരുന്നു.
കഴിഞ്ഞദിവസം പരിശോധനക്കെത്തിയ എക്‌സൈസ് സംഘത്തിനെ കണ്ട് ഇര്‍ഷാദ് കാറില്‍നിന്ന് ഇറങ്ങിയോടി രക്ഷപ്പെട്ടു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കാറിെൻറ ഡിക്കിയില്‍നിന്ന് ചാരായവും കള്ളനോട്ടുകളും പണവും കണ്ടെടുത്തു. കാർ െപാലീസ് കസ്‌റ്റഡിയിലെടുത്തിട്ടുണ്ട്.
കണ്ടെടുത്ത കള്ളനോട്ടുകള്‍ തുടര്‍നടപടികള്‍ക്കായി പോലീസിന് കൈമാറും. വാമനപുരം എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജി. മോഹന്കുമാറിെൻറ നേതൃത്വത്തിൽ പ്രിവൻറിവ് ഓഫിസര്‍മാരായ മനോജ് കുമാര്‍, ഷാജി, പി.ഡി. പ്രസാദ്, സിവിൽ എക്‌സൈസ് ഓഫിസര്‍മാരായ സജീവ് കുമാര്‍, അനിരുദ്ധന്‍, അൻസര്‍, വിഷ്ണു, വനിതാ സിവിൽ എക്‌സൈസ് ഓഫിസര്‍ മഞ്ജുഷ എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.