എക്സൈസ് പരിശോധന: 180 ലിറ്റർ കോട പിടികൂടി
text_fieldsനെടുമങ്ങാട് എക്സൈസ് സംഘം പിടികൂടിയ
കോട പരിശോധിക്കുന്ന
ഉദ്യോഗസ്ഥന്
വെഞ്ഞാറമൂട്: നെടുമങ്ങാട് എക്സൈസ് നടത്തിയ പരിശോധനയില്‍ കോഴി വളര്ത്തില് കേന്ദ്രത്തില്‍നിന്ന് 180 ലിറ്റര്‍ കോടയും വാറ്റുപകരണങ്ങളും പിടികൂടി. പൂവത്തൂര്‍ കൂടാരപ്പള്ളിക്ക് സമീപത്തുനിന്നും കുമാരി നിലയത്തിൽ രജനീഷ് കുമാറിന്റെ ഉടമസ്ഥതയിലുള്ള സ്ഥലമാണിത്. കോടയും ഗ്യാസ് സ്റ്റൗ ഉള്‍പ്പെടെ വാറ്റുപകരണങ്ങളും പിടികൂടി.
കഴിഞ്ഞദിവസം രാത്രി ചാരായവുമായി ഇയാളെ നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്നാണ് കോഴി വളർത്തൽ കേന്ദ്രത്തിൽ പരിശോധന നടത്തിയത്. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ പ്രതികളുണ്ടോയെന്ന് അന്വേഷിച്ചുവരികയാണെന്ന് എക്സൈസ് സര്‍ക്കിള്‍ ഇൻസ്പെക്ടര്‍ ബി.ആര്. സ്വരൂപ് അറിയിച്ചു.
പ്രിവന്റിവ് ഓഫിസര്‍ വി. അനില്‍കുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. പ്രിവന്റിവ് ഓഫിസര്‍ നാസറുദീന്‍, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ മിലാദ്, നജിമുദീന്‍, ശ്രീകേഷ്, ഷജീര്‍, രജിത, ഡ്രൈവര്‍ മുനീര്‍ എന്നിവരും പരിശോധന സംഘത്തിലുണ്ടായിരുന്നു.