കോഴിയുമായി വന്ന വാഹനം അപകടത്തിൽപെട്ടു
text_fieldsവെഞ്ഞാറമൂട്/കഴക്കൂട്ടം: നിയന്ത്രണംവിട്ട പിക്-അപ് മതിലിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ക്ക് പരിക്ക്. ഡ്രൈവര്‍ അനീഷ് (26), സഹായി പശ്ചിമ ബംഗാൾ സ്വദേശി ഹാസിം (31) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ചൊവ്വാഴ്ച രാവിലെ 6.30ന് കന്യാകുളങ്ങര പോത്തന്‍കോട് റോഡില്‍ നന്നാട്ടുകാവിലായിരുന്നു അപകടം. ഇറച്ചിക്കടകളിലേക്ക് കോഴി വിതരണം നടത്തിയ ശേഷം മടങ്ങുകയായിരുന്ന പിക്-അപ് നന്നാട്ടുകാവില്‍ നിയന്ത്രണംവിട്ട് മതിലിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഡ്രൈവര്‍ക്ക് പുറത്തിറങ്ങാനാകാത്തവിധം ഡോറിനും മതിലിനും ഇടയില്‍ കുടുങ്ങിപ്പോയി.
അഗ്നിശമന സേനയാണ് രക്ഷാ പ്രവര്‍ത്തനം നടത്തി ഇയാളെ പുറത്തെടുത്തത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്ന് പറയപ്പെടുന്നു. പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെഞ്ഞാറമൂട് നിന്നും ഗ്രേഡ് അസി.സ്റ്റേഷൻ ഓഫിസർ അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള അഗ്നിശമന സേനാവിഭാഗവും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.