ചാരിറ്റി വില്ലേജ് ഇടപെടല്‍; പത്ത് വര്‍ഷത്തിനുശേഷം തമിഴ്നാട് സ്വദേശിയായ വയോധിക വീടണഞ്ഞു
text_fieldsവെഞ്ഞാറമൂട് ചാരിറ്റി വില്ലേജിലെ അന്തേവാസിയായ പളനി അമ്മാള്‍ 10 വര്‍ഷത്തിനുശേഷം മകനെ കണ്ടുമുട്ടിയപ്പോള്‍
വെഞ്ഞാറമൂട്: വെഞ്ഞാറമൂട് ചാരിറ്റി വില്ലേജ് അധികൃതരുടെ ഇടപെടലില്‍ പത്ത് വര്‍ഷത്തിനുശേഷം തമിഴ്നാട് സ്വദേശിയായ വയോധികക്ക് വീട്ടിലെത്താന്‍ വഴിയൊരുങ്ങി. തമിഴ്നാട് ശിവഗംഗ ഹൊറസൂര്‍ സ്വദേശിയായ പളനി അമ്മാളിനാണ് (75) വെഞ്ഞാറമൂട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ചാരിറ്റി വില്ലേജ് അധികൃതരുടെ ഇടപെടലുകള്‍ തുണയായത്.
അഞ്ച് വര്‍ഷം മുമ്പാണ് ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്നവരുെട പുനരധിവാസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ചാരിറ്റി വില്ലേജില്‍ ലീഗല്‍ സര്‍വിസ് സെല്‍ അതോറിറ്റിയില്‍നിന്നും പളനി അമ്മാളിനെ എത്തിക്കുന്നത്. ഒട്ടനവധി ശാരീരിക, മാനസിക പ്രശ്നങ്ങളുമുണ്ടായിരുന്നു വരുന്ന സമയത്ത്. ചാരിറ്റി വില്ലേജിലെ കുറച്ച് കാലത്തെ ചികിത്സയും തെറപ്പിയും കഴിഞ്ഞതോടെ കാര്യങ്ങള്‍ ഓര്‍ത്തെടുക്കാന്‍ കഴിയുന്ന സ്ഥിതിയില്‍ അവരെത്തി.
തുടര്‍ന്ന് ഇവര്‍ പലപ്പോഴായി പറഞ്ഞുകേട്ട കാര്യങ്ങള്‍ കൂട്ടിയിണക്കി ചാരിറ്റി വില്ലേജ് അധികൃതരും അനുഭാവികളുടെ കൂട്ടായ്മയായ ഒരുമയും ചേര്‍ന്ന് ഹൊസൂറില്‍ നടത്തിയ അന്വേഷണത്തില്‍ ഇവര്‍ക്ക് മൂന്ന് മക്കളുെണ്ടന്നും അതില്‍ ഒരാള്‍ മരിെച്ചന്നും മനസ്സിലാക്കി. പിന്നീട് മക്കളെ കണ്ടെത്താനുള്ള അന്വേഷണമായി.
ഒടുവില്‍ ഈറോഡില്‍ ഹോട്ടലില്‍ പണിയെടുക്കുന്ന മകനായ സൗന്ദര് രാജനെ കണ്ടെത്തി വിവരമറിയിച്ചു. 10 വര്‍ഷം മുമ്പ് മാനസിക അസ്വാസ്ഥ്യംമൂലം നാട്ടുവിട്ട അമ്മയെ കണ്ടത്താന്‍ ഒട്ടനവധി അന്വേഷണം നടത്തിയിട്ടും കണ്ടുകിട്ടാതെ മരിച്ചിട്ടുണ്ടാവുമെന്ന് കരുതിയിരിക്കുമ്പോഴാണ് പളനിയമ്മാള്‍ ചാരിറ്റി വില്ലേജിലുണ്ടെന്നുള്ള വിവരം കിട്ടുന്നത്.
ഇതോടെ എത്രയുംവേഗം അമ്മയെ കാണാനും കൂട്ടിക്കൊണ്ടുപോകാനും മകന് സൗന്ദര് രാജന് തിടുക്കം കൂട്ടുകയും അടുത്ത ദിവസം തന്നെ ചില സുഹൃത്തക്കള്‍ക്കൊപ്പം ചാരിറ്റി വില്ലേജിലെത്തുകയും അമ്മയെ കാണുകയും ചെയ്തു. വര്‍ഷങ്ങളുടെ ഇടവേളക്ക് ശേഷം അമ്മയുടെയും മകെൻറയും കെണ്ടത്തലിെൻറ വൈകാരിക പ്രകടനങ്ങള്‍ കണ്ടുനിന്നവരുടെയും കണ്ണുകളെ ഈറനണിയിച്ചു. അമ്മയെ തിരിച്ചുകിട്ടിയ സന്തോഷത്തില്‍ ചാരിറ്റി വില്ലേജ് അധികൃതര്‍ക്ക് നന്ദി പറഞ്ഞ മകന് അമ്മയെയും കൂട്ടി നാട്ടിലേക്ക് യാത്രയായി.
ഇരുവരുടെയും പുനസമാഗമത്തിനും പളനി അമ്മാളിെൻറ യാത്രയയപ്പിനും ചാരിറ്റി വില്ലേജ് അധികൃതര്‍ക്ക് പുറമെ വാമനപുരം ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി ചെയര്‍പേഴ്സണ്‍ അരുണ സി. ബാലന്, പഞ്ചായത്തംഗം സുധീര്‍, മൈത്രിനഗര്‍ റസിഡൻറ് അസോസിയേഷന് പ്രസിഡൻറ് ദില്‍ഷ എന്നിവര്‍ക്കുപുറമെ ചാരിറ്റി വില്ലേജ് ഭാരവാഹികളും സാക്ഷികളായി.