Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightVenjaramooduchevron_rightവീട്ടിലെ ഷെഡില്‍...

വീട്ടിലെ ഷെഡില്‍ കിടന്ന കാറുകള്‍ തീയിട്ട് നശിപ്പിച്ചു

text_fields
bookmark_border
Cars destroyed, Fire,
cancel
camera_alt

1. വ​ലി​യ ക​ട്ട​യ്ക്കാ​ലി​ല്‍ വീ​ടി​ന്‍റെ ഷെ​ഡി​ൽ കാ​റു​ക​ള്‍ തീ​യി​ട്ട നി​ല​യി​ല്‍ 2. അ​ക്ര​മി കാ​റു​ക​ളി​ലേ​ക്ക് ഇ​ന്ധ​ന​മൊ​ഴി​ക്കു​ന്ന​തി​ന്റെ സി.​സി.​ടി.​വി ദൃ​ശ്യം 

വെ​ഞ്ഞാ​റ​മൂ​ട്: വീ​ട്ടി​ലെ ഷെ​ഡി​ല്‍ നി​ര്‍ത്തി​യി​ട്ടി​രു​ന്ന കാ​റു​ക​ള്‍ തീ​യി​ട്ട് ന​ശി​പ്പി​ച്ചു. വ​ലി​യ ക​ട്ട​യ്ക്കാ​ല്‍ മു​രു​ക വി​ലാ​സ​ത്തി​ല്‍ ദാ​മോ​ദ​ര​ന്റെ വീ​ട്ടി​ലെ കാ​ര്‍ പോ​ര്‍ച്ചി​ലു​ണ്ടാ​യി​രു​ന്ന ട​യോ​ട്ട ഫോ​ര്‍ച്യൂ​ണ​ര്‍ കാ​റും റ്റാ​റ്റാ ആ​ള്‍ട്രോ​സു​മാ​ണ് തീ​യി​ട്ട് ന​ശി​പ്പി​ച്ച​ത്. വ്യാ​ഴാ​ഴ്ച പു​ല​ര്‍ച്ച 1.40ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ഷെ​ഡി​ല്‍ നി​ന്ന്​ ശ​ബ്ദം കേ​ട്ട​തി​നെ തു​ട​ര്‍ന്ന് ഉ​ണ​ര്‍ന്ന ഗൃ​ഹ​നാ​ഥ ജ​ന​ല്‍ ഗ്ലാ​സി​ലൂ​ടെ നോ​ക്കു​മ്പോ​ള്‍ കാ​റു​ക​ളി​ല്‍ നി​ന്ന്​ തീ ​ഉ​യ​രു​ന്ന​തു​ക​ണ്ട് നി​ല​വി​ളി​ക്കു​ക​യും ബ​ഹ​ളം കേ​ട്ട് വീ​ട്ടി​ലെ മ​റ്റം​ഗ​ങ്ങ​ള്‍ ഉ​ണ​ര്‍ന്നെ​ത്തി വെ​ള്ള​മൊ​ഴി​ച്ച് തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കു​ക​യും ചെ​യ്തു.

സം​ഭ​വ​മ​റി​ഞ്ഞ് ആ​റ്റി​ങ്ങ​ൽ ഡി​വൈ.​എ​സ്.​പി, ജ​യ​കു​മാ​ര്‍, വെ​ഞ്ഞാ​റ​മൂ​ട് സ​ര്‍ക്കി​ള്‍ ഇ​ന്‍സ്​​പെ​ക്ട​ര്‍ അ​നൂ​പ് കൃ​ഷ്ണ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ് സം​ഘ​വും പി​ന്നീ​ട്, വി​ര​ല​യാ​ള വി​ദ​ഗ്​​ധ​രും സ്ഥ​ല​ത്തെ​ത്തി വി​ശ​ദ പ​രി​ശോ​ധ​ന ന​ട​ത്തി. വീ​ട്ടി​ലെ സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ച​തി​ല്‍ നി​ന്ന്​ വ​ലി​യ ക​ട്ട​യ്ക്കാ​ല്‍ ഭാ​ഗ​ത്തു​നി​ന്ന്​ ഒ​രു സാ​ന്‍ട്രോ കാ​ര്‍ വ​രു​ന്ന​തും വീ​ടി​നു അ​ല്പം മാ​റി നി​ര്‍ത്തി​യ ശേ​ഷം അ​തി​ല്‍ നി​ന്നൊ​രാ​ള്‍ മ​തി​ല്‍ ചാ​ടി ഷെ​ഡി​ന​ടു​ത്തെ​ത്തി കാ​റു​ക​ളി​ല്‍ എ​ന്തോ ഒ​ഴി​ക്കു​ന്ന​തും തീ ​പി​ടി​പ്പി​ക്കു​ന്ന​തു​മാ​യ ദൃ​ശ്യ​ങ്ങ​ള്‍ ല​ഭി​ച്ചി​ട്ടു​ണ്ട്. ഇ​തി​ന്റെ ചു​വ​ടു​പി​ടി​ച്ച് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FireCars destroyedThiruvananthapuram News
News Summary - Cars in the house shed were destroyed by fire
Next Story