ഷോറൂം കുത്തിത്തുറന്ന് മോഷ്ടിച്ച കാർ ഉപേക്ഷിച്ച നിലയില്‍
text_fieldsവെഞ്ഞാറമൂടിന് സമീപം യൂസ്ഡ് കാര്‍ ഷോറൂമില്‍നിന്ന് കാര്‍ മോഷ്ടിച്ചയാളുടെ സി.സി.ടി.വി ദൃശ്യം
വെഞ്ഞാറമൂട്: ഷോറൂം കുത്തിത്തുറന്ന് മോഷ്ടിച്ച കാർ പിന്നീട് ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തി. വെഞ്ഞാറമൂടിന് സമീപം തണ്ട്രാംപൊയ്കയില്‍ പ്രവര്‍ത്തിക്കുന്ന മണലിമുക്ക് സ്വദേശി റിയാസിെൻറ ഉടമസ്ഥതയിലുള്ള സിറ്റിസണ്‍ യൂസ്ഡ് കാര്‍ ഷോപ്പില്‍നിന്നാണ് കാര്‍ മോഷ്ടിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ച 1.45ന് മോഷ്ടാവ് അകത്തുകടന്നതായാണ് സ്ഥാപനത്തിലെ സി.സി.ടി.വി കാമറയിലുള്ളത്.
ഓഫിസിെൻറ പൂട്ട് പൊളിച്ച് അകത്തുകടന്ന മോഷ്ടാവ് അവിടത്തെ മേശയും അലമാരയും കുത്തിപ്പൊളിച്ച് താക്കോല്‍ എടുത്ത്് ഷെഡ്ഡിനുള്ളില്‍ എത്തി കാര്‍ ഓടിച്ചുപോയതായി ദൃശ്യങ്ങളില്‍ കാണാം. ബാഗ് പിന്‍ഭാഗത്ത് തൂക്കി മാസ്ക് ധരിച്ചെത്തിയ 25 വയസ്സ് തോന്നിക്കുന്നയാളാണ ്മോഷ്ടാവ്. സ്ഥാപന ഉടമ റിയാസ് വെഞ്ഞാറമൂട് പൊലീസില്‍ പരാതി നല്‍കിയതിനെതുടര്‍ന്ന് പൊലീസും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി വിശദമായി പരിശോധന നടത്തി.
അന്വേഷണം നടക്കുന്നതിനിടെയാണ് രാത്രി അഞ്ചല്‍ കുളത്തൂപ്പുഴ റോഡില്‍ എരൂരിന് സമീപം പൂവണത്തുംമൂട്ടില്‍ കാര്‍ ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസ് അവിടെയെത്തി കാര്‍ കസ്റ്റഡിയിലെടുത്തു. പ്രതിക്കായി തിരച്ചില്‍ ഊർജിതമാക്കിയിട്ടുെണ്ടന്ന് പൊലീസ് അറിയിച്ചു.

