നിയന്ത്രണംവിട്ട കാര്‍ തലകീഴായി മറിഞ്ഞു
text_fieldsഎം.സി റോഡില്‍ തൈക്കാട്ട് നിയന്ത്രണംവിട്ട കാര്‍ തല കീഴായി മറിഞ്ഞ നിലയില്‍
വെഞ്ഞാറമൂട്: എം.സി റോഡില്‍ തൈക്കാട്ട് നിയന്ത്രണംവിട്ട കാര്‍ തലകീഴായി മറിഞ്ഞു. യാത്രക്കാരന് അദ്ഭുതകരമായി രക്ഷപ്പെട്ടു. ആലപ്പുഴ നിന്നുള്ള യാത്രക്കാരനെ തിരുവനന്തപുരം എയര്‍പോര്‍ട്ടിലെത്തിച്ച ശേഷം മടങ്ങുകയായിരുന്ന കാറാണ് അപകടത്തില്‍പെട്ടത്.
ഞായാറാഴ്ച പുലര്‍ച്ച 2.30നായിരുന്നു സംഭവം. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ വെഞ്ഞാറമൂട് അഗ്നിശമന സേന കാര്‍ റോഡില്‍ നിന്നുമാറ്റി ഗതാഗതതടസ്സം ഒഴിവാക്കി.
കാറില്‍ നിന്നും റോഡിലേക്ക് പടര്‍ന്ന ഡീസല്‍ കഴുകി മാറ്റുകയും ചെയ്തു. അസിസ്റ്റൻറ് സ്റ്റേഷന് ഒാഫിസര്‍ നിസാറുദ്ദീെൻറ നേതൃത്വത്തില്‍ സേനാംങ്ങളായ സന്തോഷ്, അനില്‍ രാജ്, അഹമ്മദ് ഷാഫി അബ്ബാസി, ശ്യാംകുമാര്‍, ഹോംഗാർഡ് സതീഷന്, അരുണ്‍ എസ്. കുറുപ്പ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രവര്‍ത്തനങ്ങള്‍.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

